Advertisment

വിസ്മയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു

New Update

publive-image

Advertisment

കൊല്ലം: കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി. മോഹൻരാജിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.

ഏറെ വിവാദമായ അഞ്ചൽ ഉത്ര കേസിലെയും സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് മോഹൻരാജ്. വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കുമോ എന്ന പരിശോധനയിലാണ്. കസ്റ്റഡിയിലിരിക്കെ കൊവിഡ് ബാധിതനായതിനാൽ കിരണിനെ നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇനി കിരണിനെ കസ്റ്റഡിയിൽ ലഭിക്കുമോ എന്നതിലുള്ള നിയമോപദേശം പൊലീസ് തേടും. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജി മോഹൻരാജിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. കേസിൽ പൊലീസ് നിർദേശിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പട്ടികയിലും മോഹൻരാജിനായിരുന്നു പ്രഥമ പരിഗണന.

വിസ്മയയുടെ വീട് ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിൽ പൊലീസ് നിയമോപദേശം തേടും. കേസിൽ വിസ്മയയുടെ സഹപാഠികളുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

NEWS
Advertisment