Advertisment

ബംഗാളി പെൺകുട്ടികളെ വിവാഹം കഴിക്കാൻ തയ്യാറാകുന്നവർക്ക് 40,000 രൂപ നൽകാൻ തയ്യാറായി ബംഗാളി സർക്കാർ

New Update

കൊൽക്കത്ത: ബംഗാളി പെൺകുട്ടികളെ വിവാഹം കഴിക്കാൻ തയ്യാറാകുന്നവർക്ക് 40,000 രൂപ നൽകാൻ തയ്യാറായി ബംഗാളി സർക്കാർ. അസമിൽ താമസിക്കുന്ന ബംഗാളി പെൺകുട്ടിയോ ആൺകുട്ടിയോ അസമിൽ നിന്നുള്ളയാളെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്താലാണ് ഈ തുക ലഭിക്കുക. സ്റ്റേറ്റ് ലിങ്ക്വിസ്റ്റിക് മൈനോറിറ്റീസ് ഡെവലപ്മെന്‍റ് ബോർഡിന്‍റെ സ്കീം അനുസരിച്ചാണ് പുതിയ തീരുമാനം.

Advertisment

publive-image

രണ്ട് സമുദായങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്. വ്യത്യസ്ത സമുദായത്തിലുള്ള ആളെ വിവാഹം കഴിക്കുന്നതോടെ സ്വന്തം സമുദായത്തിൽ നിന്ന് പുറത്താകുമെന്ന് ബോർഡ് ചെയർമാൻ അലോക് കുമാർ ഘോഷ് പറയുന്നു.

മാത്രമല്ല, സാമൂഹികമായ ഒറ്റപ്പെടലും ഇവർ നേരിടേണ്ടി വരുന്നു. അത്തരത്തിലുള്ള പങ്കാളികളെ സഹായിക്കലാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും അലോക് പട്ടേൽ പറഞ്ഞു.

Advertisment