Advertisment

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

New Update

publive-image

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ ഡേറ്റ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ എല്ലാ റിപ്പോര്‍ട്ടുകളും വിലയിരുത്തുന്നുണ്ട്. പ്രതികൂല സംഭവങ്ങള്‍ വാക്‌സിന്‍ ലഭ്യമാകുന്ന സമയത്തെ ബാധിക്കില്ലെന്നും വാക്‌സിന്‍ പരീക്ഷണത്തിനിടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ പ്രതികൂല സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വാക്‌സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുമെന്ന് രാജേഷ് ഭൂഷണിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ഡോ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

Advertisment