Advertisment

മിശിഹായ്ക്ക് മുന്നില്‍ ഹള്‍ക്കും മുട്ടുമടക്കി! ആരാധകരുടെ മനസ് കീഴടക്കിയ മെസിയുടെ വീഡിയോ

New Update

മെസ്സിക്ക് മുന്നില്‍ ഹള്‍ക്കും മുട്ടുമടക്കി!

Advertisment

റഷ്യന്‍ ലോകകപ്പിന് ശേഷം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് മിശിഹായെന്ന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. മെസിക്ക് മുന്നില്‍ എതിരാളികള്‍ മാത്രമല്ല ഹള്‍ക്കും മുട്ടുമടക്കുമെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

നായ മെസിക്ക് മുമ്പില്‍ പെട്ട് പോയ രസകരമായ വീഡിയോ മെസി ആരാധകര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെല്ലാം ഏറ്റെടുത്തു കഴിഞ്ഞു. തന്‍റെ നായ ഹള്‍ക്കിനെ മെസി വട്ടം കറക്കുന്ന വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകരുടെ മനസ് കീഴടക്കിയത്.

ഹള്‍ക്കിന്‍റെ തലയ്ക്ക് മുകളിലൂടെയും ഇടയിലൂടെയും പന്ത് കാലില്‍ നിയന്ത്രിച്ച് വിസ്മയം തീര്‍ക്കുന്ന മെസിയുടെ വീഡിയോ ഭാര്യയായ ആന്‍റോനെല്ലാ റൊക്കുസൊയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാകുകയും ചെയ്തു.

റഷ്യന്‍ ലോകകപ്പിന് ശേഷം തന്‍റെ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പം മറ്റൊരു മികച്ച സീസണ്‍ ലക്ഷ്യമിടുകയാണ് മെസി. മുഖ്യ എതിരാളിയായ പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതോടെ സ്‌പെയിനില്‍ ഇനി മെസിയുടെ ആധിപത്യമായിരിക്കും. റയല്‍ കുത്തകയാക്കി വച്ചിരിക്കുന്ന ചാംപ്യന്‍സ് ലീഗ് കിരീടം ബാഴ്‌സയ്ക്ക് വേണ്ടി നേടുകയാണ് താരത്തിന്‍റെ പ്രധാന ലക്ഷ്യം.

Advertisment