Advertisment

തങ്കച്ചന്‍ വര്‍ഗ്ഗീസിന് വീട് തിരിച്ചുകിട്ടി .താമസക്കാരന്‍ ജോണി വീട് ഒഴിഞ്ഞു.

New Update

പുല്‍പള്ളി- വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പ്രവാസി കുടുംബത്തിനു വീട് തിരികെ കിട്ടി. റിയാദില്‍ ജോലി ചെയ്യുന്ന മീനംകൊല്ലി പുല്ലാട്ടേല്‍ തങ്കച്ചന്‍ വര്‍ഗീസാണ് സ്വത്തില്‍ അവകാശം പുനഃസ്ഥാപിച്ചത്. എട്ടുവര്‍ഷമായി വീട്ടില്‍ താമസിക്കുന്ന ആനപ്പാറ പാറയ്ക്കല്‍ ജോണിയും കുടുംബവും കോടതി വിധിയെത്തുടര്‍ന്നു വീടൊഴിഞ്ഞു.

Advertisment

publive-image

തങ്കച്ചന്‍ വര്‍ഗ്ഗീസ്‌ കുടുംബാംഗങ്ങള്‍ക്കൊപ്പം .

തങ്കച്ചന്‍ വര്‍ഗീസിന്റെ കുടുംബം വീട്ടില്‍ താമസമാക്കി.വാടകപോലും നല്‍കാതെ താമ സിക്കുന്ന ജോണി വീട് ഒഴിയാത്തതിലുള്ള വിഷമം തങ്കച്ചന്‍ കഴിഞ്ഞ ദിവസം റിയാദി ല്‍നിന്നു ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവച്ചിരുന്നു. ഭാര്യയുടെ 50 പവനോളം ആഭരണ ങ്ങള്‍ വിറ്റുകിട്ടിയതിനൊപ്പം ഗള്‍ഫില്‍ മിച്ചംപിടിച്ച തുകയും ചേര്‍ത്തു തങ്കച്ചന്‍ 13 വര്‍ഷം മുമ്പ് വാങ്ങിയതാണ് മീനംകൊല്ലിയിലെ 15 സെന്റ് സ്ഥലവും വീടും.

എട്ടു വര്‍ഷം മുമ്പാണ് വീട് ജോണിക്കു വാടകയ്ക്കു നല്‍കിയത്. പിന്നീട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജോണി കൂട്ടാക്കിയില്ല. തുടര്‍ന്നു തങ്കച്ചന്‍ ബത്തേരി മുന്‍സിഫ് കോട തിയില്‍ നല്‍കിയ കേസില്‍ അനുകൂല വിധി ഉണ്ടായെങ്കിലും ജോണി സ്റ്റേ സമ്പാദിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി കേസ് തീര്‍പ്പാക്കിയതെന്നു വാദിച്ചാണ് സ്റ്റേ നേടിയത്.

കേസില്‍ മാര്‍ച്ച് 27നു തങ്കച്ചനു അനുകൂലമായി വീണ്ടും കോടതി വിധി ഉണ്ടായി. ഏപ്രില്‍ 27നകം വീട് ഒഴിയണമെന്നായിരുന്നു കോടതി ഉത്തരവ്. കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും ജോണി വീടൊഴിഞ്ഞില്ല. ഈ അവസ്ഥയില്‍ തങ്കച്ചന്റെ കുടുംബം വീട്ടില്‍ താമസമാക്കുകയും ജോണിയും കുടുംബവും ഒഴിയുകയുമായിരുന്നു. വിഷയത്തില്‍ പോലീസും ഇടപെടുകയുണ്ടായി. പ്രശ്‌ന പരിഹാരത്തിനു നേരത്തേ നടത്തിയ മാധ്യസ്ഥ ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ല. വീട് ഒഴിഞ്ഞു കിട്ടിയതിന്‍റെ  സന്തോഷത്തിലാണ് തങ്കച്ചനും കുടുംബവും. പ്രവാസ ലോകത്തുനിന്ന് വ്യാപക പിന്തുണയാണ് ഈ വിഷയത്തില്‍ കിട്ടിയത് അതുകൊണ്ട് തന്നെ നിയമം നടപ്പാകേണ്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

Advertisment