Advertisment

പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചു

author-image
admin
Updated On
New Update

റിയാദ് ; കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ ഉൽഘാടനം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ബത്ത കെ.എം.സി.സി ഓഫീസിൽ വച്ച് യഹ്ക്കൂബ് ഹാജി തില്ലങ്കേരിക്ക് നൽകി സി.പി മുസ്തഫ നിർവ്വഹിച്ചു .

Advertisment

ജൂലായ്‌ 15 മുതല്‍ ആഗസ്ത് അവസാനം വരെ നടക്കുന്ന ക്യാമ്പയിനിൽ കക്ഷിരാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി ഏതൊരു മലയാളിക്കും അംഗത്വമെടുക്കാവുന്നതാണ് . അംഗമായി നിശ്ചിത കാലവാധിക്കുള്ളിൽ മരണമടയുകയാണങ്കിൽ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി നൽകുന്നതാണ് നിശ്ചിത പദ്ധതി.

publive-image

പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ അപേക്ഷാ ഫോറം യഹ്ക്കൂബ് ഹാജി തില്ലങ്കേരിക്ക് നൽകി സി.പി മുസ്തഫ ഉൽഘാടനം ചെയ്യുന്നു

100 റിയാൽ സംഭാവന നൽകി അംഗത്വമെടുക്കാവുന്നതാണ് . സൗദിയിലോ നാട്ടിലോ ഉള്ള ഭാര്യമാരേയും പങ്കാളിത്വ പദ്ധതിയിൽ ചേർക്കാവുന്നതാണ് എന്നാണ് മറ്റൊരു സവിശേഷത .സി.പി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങ് കുന്നുമ്മൽ കോയ ഉൽഘാടനം ചെയ്തു .

യു.പി മുസ്തഫ , എം. മൊയ്തീൻകോയ , മുജീബ് ഉപ്പട , മുസ്തഫ ചീക്കോട് , റസാഖ് വളകൈ , അബ്ദുൽ മജീദ് പയ്യന്നൂർ ,സുബൈർ അരിമ്പ്ര , സത്താർ താമരത്ത് , ബഷീർ താമരശ്ശേരി , അഷ്‌റഫ് കൽപ്പകഞ്ചേരി , എ.യു സിദ്ദീഖ് , അസീസ് വെങ്കിട്ട , അബ്ദുറഹ്മാൻ ഫറോക്ക് , പി.സി അലി വയനാട് , ബഷീർ ചേറ്റുവ , കെ.പി മുഹമ്മദ് കളപ്പാറ , അൻവർ കണ്ണൂർ , ലത്തീഫ് മാവൂർ , ശുഹൈബ് മുസാമിയ എന്നിവർ ആശംസ നേര്‍ന്ന് സംസാരിച്ചു .ചടങ്ങിന്  ജലീൽ തിരൂർ സ്വാഗതവും കബീർ വൈലത്തൂർ നന്ദിയും രേഖപ്പെടുത്തി

Advertisment