Advertisment

മലയാളി നഴ്‌സുമാരുടെ യാത്ര മുടങ്ങി , എയര്‍ ഇന്ത്യ ജീവനക്കാരുടെ കടുംപിടുത്തമെന്ന് ആരോപണം , നിഷേധിച്ച് എയര്‍ ഇന്ത്യ.

author-image
admin
New Update

റിയാദ്: കഷ്ടപെട്ട് ഒടുവില്‍ നാട്ടിലേക്ക് പോകാന്‍ വഴി തെളിഞ്ഞപ്പോള്‍ എയര്‍ ഇന്ത്യയുടെ കടുംപിടത്തത്താല്‍ യാത്രമുടങ്ങി നഴ്സുമാര്‍. ഞായറാഴ്ച ഉച്ചക്ക് റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രക്ക് എത്തിയതായിരുന്നു ദവാദ്​മി ജനറൽ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്‌സുമാരായ ബിൻസി, ജിബി എബ്രഹാം, മെർലിൻ,  എന്നിവർ.

Advertisment

publive-image

മൂന്നു മാസം മുമ്പ്​ നാട്ടിൽ പോകാൻ എക്സിറ്റ്​ അടിച്ചു യാത്രക്ക് ഒരുങ്ങുന്ന സമയത്താണ് കോവിഡ് കാരണം യാത്ര മുടങ്ങിയത്. ഇന്ത്യൻ എംബസിയിൽ നിന്ന് ഇവർക്ക്​ യാത്രക്കുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ എക്സിറ്റ്​ കാലാവധി മെയ് 16ന്​ കഴിഞ്ഞിതിനാൽ യാത്രക്ക് മുമ്പ്​ 1000 റിയാൽ അടച്ച്​ എക്സിറ്റ്​ പുതുക്കാനും നിർദേശം ലഭിച്ചിരുന്നു. ഈ വിവരം ഇവർ  ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അതി​​െൻറ ആവശ്യമില്ലെന്നും യാത്രക്ക് ഒരു വിധത്തിലുള്ള തടസവും ഉണ്ടാവില്ലെന്നും ആശുപത്രി അതികൃതര്‍ വെക്തമാക്കുകയയിരുന്നു.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെ റിയാദ് എയർപോർട്ടിൽ എത്തിയപ്പോൾ എയർ ഇന്ത്യ ബോർഡിങ് പാസ് നൽകുകയും ലഗേജുകൾ സ്വീകരിക്കുകയും ചെയ്തു. എമിഗ്രേഷൻ വിഭാഗത്തില്‍ എത്തിയപ്പോള്‍ ആണ്  എക്സിറ്റ്​ വിസ കാലാവധി കഴിഞ്ഞെന്നും പുതുക്കിയാൽ മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.

publive-image

ഉടന്‍ തന്നെ നഴ്സുമാര്‍ ഇവര്‍ക്ക് യാത്രക്ക് തുടക്കം മുതല്‍  സഹായം ചെയ്തു കൊടുത്ത നവാസ് കണ്ണൂരിനെ വിളിച്ചു പറയുകയും അദ്ദേഹം ഉടനെ ആശുപത്രിയിലെ പി ആര്‍ ഓ അബ്ദുള്ളമായി ബന്ധപെടുകയും  വളരെ വേഗത്തിൽ സദാദ് പേയ്‌മ​െൻറ്​ വഴി പിഴ അടച്ച്​ എക്സിറ്റ് വിസ​ പുതുക്കി വീണ്ടും എക്സിറ്റ് അടിക്കുകയും ചെയ്​തു.  പുതുക്കിയ മെസേജുമായി  12.45 ന് എയർ ഇന്ത്യ കൗണ്ടറിൽ  എത്തിയപ്പോഴേക്ക്​ സമയം കഴിഞ്ഞെന്നും ഇനി യാത്ര ചെയ്യാൻ കഴിയില്ലെന്നും എയര്‍ ഇന്ത്യ  ജീവനക്കാർ പറയുകയായിരുന്നു എന്ന് പറയുന്നു.

താണുകേണ്​ അപേക്ഷിച്ചിട്ടും എയർ ഇന്ത്യ ജീവനക്കാരുടെ മനസലിഞ്ഞില്ല. അവർ ബോർഡിങ് പാസ് തിരിച്ചുവാങ്ങി കീറിയെറിയുകയായിരുന്നെന്ന്​ നഴ്​സുമാർ പറയുന്നു.   പുറത്തു പോകാൻ ആവശ്യപ്പെടുകയും ലഗേജുകൾ മടക്കി നൽകുകയും ചെയ്തു. സാമൂഹിക പ്രവർത്തകർ പറഞ്ഞുനോക്കിയിട്ടും എയർ ഇന്ത്യ ജീവനക്കാര്‍  കടുംപിടിത്തം പിടിക്കുകയായിരുന്നു എന്ന് പറയുന്നു .

അതേസമയം, യാത്രക്കാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ഇവരുടെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ പരമാവധി ശ്രമിച്ചു. ഇതിനായി വിമാനം 30 മിനുട്ട് വൈകി. അനര്‍ഹരെ തിരുകി കയറ്റിയിട്ടില്ല. അവസാന നിമിഷമാണ് ഇവരെ ഒഴിവാക്കാന്‍ നിര്‍ബന്ധിതരായതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

റിയാദില്‍3 നിന്ന് 300 കിലോമീറ്ററകലെയുള്ള ദവാദ്​മിയിൽ നിന്നാണ്​ നഴ്സുമാര്‍ റിയാദിലെ ത്തിയത് ​. തിരിച്ചു പോകാനും പറ്റാത്ത അവസ്ഥയിലാണ് അങ്ങോട്ട്​ മടങ്ങിപ്പോകാനാവില്ല. അടുത്ത യാത്രവരെ റിയാദിൽ തുടരാനാണ്​ തീരുമാനം. കേരളത്തിലേക്കുള്ള അവസാന വിമാനമാണ് ഇന്നു പുറപെട്ടത്‌  ഇതുവരെ അടുത്ത ഘട്ടത്തിലേക്ക് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ ഒന്നും തന്നെ ചാര്‍ട്ട് ചെയ്തിട്ടില്ല. സാമുഹ്യ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ട് അവര്‍ക്കുള്ള താമസം റിയാദില്‍ ഒരുക്കിയിരിക്കുകയാണ്.ഇവർക്ക് വേണ്ട താമസവും ഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്​. അടുത്ത വിമാനത്തിൽ യാത്ര ശരിയാക്കാനുള്ള ശ്രമവും നടന്നുവരുന്നു നഴ്സുമാര്‍ക്കുള്ള യാത്രക്കുള്ള  എല്ലാ സഹായവും ചെയ്തു കൊടുത്തത് നവാസ് കണ്ണൂര്‍ ആണ്,

സാമൂഹിക പ്രവർത്തകരായ നവാസ് കണ്ണൂര്‍ , ശിഹാബ് കൊട്ടുകാട്, മജീദ്​ ചിങ്ങോലി, മുഹമ്മദ് ദവാദ്​മി എന്നിവർ തുടര്‍ സഹായത്തിനായി രംഗത്തുണ്ട്​.

Advertisment