Advertisment

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൊല്ലം ചിതറയിൽ വെച്ച് കൈമാറി

author-image
admin
New Update

റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 - 20) കൊല്ലം ചിതറയിൽ നടന്നു. പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി ഉമ്മുൽ ഹമാം ഏരിയ അംഗമായ ഷിബു.കെ.എസിന്റെ മകൾ സ്നേഹക്കാണ് പുരസ്‍കാരം കൈമാറിയത്.

Advertisment

publive-image

സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം സ്നേഹക്ക് കൈമാറുന്നു.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

ചിതറയിൽ സ്നേഹയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബുവാണ്‌ പുരസ്‌കാരം കൈമാറിയത്. കേളി മുൻ പ്രവർത്തകനും കേരളാ പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളാ പ്രവാസി സംഘം ഏരിയാ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.

സിപിഐ എം ചിതറ ലോക്കൽ സെക്രട്ടറി വി.സുകു, കേളി രക്ഷാധികാരി സമിതി മുൻ അംഗവും സിപിഐ എം ചാത്തനൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ദസ്‌തഖീർ, കേരള പ്രവാസി സംഘം ഏരിയാ സെക്രട്ടറി ഖമറുദ്ദീൻ, ഏരിയാ കമ്മിറ്റി അംഗം ഷെറിൻ ഷാ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വി.രവീന്ദ്രൻ, ബ്രാഞ്ച് അംഗം എസ് മോഹനൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്നേഹ ചടങ്ങിന് നന്ദി പറഞ്ഞു.

 

Advertisment