Advertisment

കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി കുടുംബ സംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഖാൻ ഇസ്‌തിരാഹിൽ നടന്ന പരിപാടിയിൽ നിരവധി വിനോദ മത്സരങ്ങളും, കലാകായിക മത്സരങ്ങളും അരങ്ങേറി. കുടുബങ്ങൾക്കും കുട്ടികൾക്കും വേണ്ടി കേളി കുടുംബവേദി വിവിധ അവസരങ്ങളിലായി നടത്തി വരുന്ന ഒത്തുചേരലിന്റെ ഭാഗമായാണ് സംഗമം നടന്നത്.

Advertisment

publive-image

കേളി കുടുംബ വേദി നടത്തിയ കുടുംബസംഗമത്തിൽ നിന്നും

വർഷാന്ത പരീക്ഷകളുടെ പഠനഭാരമൊക്കെ മറന്ന് കൂട്ടുകാരോടൊത്ത് കളിച്ചു ചിരിച്ച കുട്ടികൾ സംഗമ സായാഹ്നം അവിസ്മരണീയമാക്കി. കുട്ടികൾക്കു വേണ്ടി കുളംകര, മുന്തിരിയും നരിയും, ഉപ്പ്സോഡി തുടങ്ങിയ രസകരമായ മത്സരങ്ങൾ നടന്നു. മുതിർന്നവർക്കുള്ള ബെസ്റ്റ് കപ്പിൾ, കാരംസ്,  അന്താക്ഷരി എന്നീ വിനോദ പരിപാടികളും അരങ്ങേറി.

കേളി രക്ഷാധികാരി അംഗങ്ങളായ ഗോപിനാഥ് വേങ്ങര, സതീഷ് കുമാർ, കേളി സെക്രട്ടറി ഷൗ ക്കത്ത്, പ്രസിഡന്റ് ഷമീർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുധാകരൻ കല്യാശ്ശേരി, ജോഷി പെരിഞ്ഞനം, സെബിൻ, പ്രദീപ് രാജ്, സുല്ഹയ് രക്ഷാധികാരി കൺവീനർ ബാലകൃഷ്ണൻ എന്നിവർ കുടുംബ സംഗമത്തിൽ സന്നിഹിതരായിരുന്നു.

publive-image

കേളി കുടുംബ വേദി നടത്തിയ കുടുംബസംഗമത്തിൽ നിന്നും

കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറർ ലീന കോടിയത്ത്, ശ്രീഷ സുകേഷ്, സജിന സിജിൻ, ലാലി രജീഷ്, ഷിനി നസീർ, ഫസീല നാസർ, അനിരുദ്ധൻ, വിനോദ്, സുകേഷ്, സിജിൻ, രജീഷ്, നസീർ, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Advertisment