Advertisment

കൊണ്ടോട്ടി സെന്റർ പത്താം വാർഷികാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു

New Update

ജിദ്ദ: ഒരു വർഷം നീണ്ടുനിന്ന കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ പത്താം വാർഷികാ ഘോഷ ശ്രദ്ധേയമായ വിവിധ പരിപാടികളോടെ സമാപിച്ചു. കഴിഞ്ഞ ദിവസം ജിദ്ദയിൽ സംഘടിപ്പിച്ച സമാപന യോഗത്തിൽ ബിസ്മി കൾച്ചറൽ സെന്റർ മുഖ്യ രക്ഷാധികാരി ബഷീർ മച്ചിങ്ങൽ മുഖ്യഅതിഥിയായിരുന്നു. കഴിഞ്ഞ 25 വർഷത്തെ തന്റെ ജീവകാരുണ്യപ്രവർത്ത രംഗത്തെ തന്റെ പച്ചയായ അനുഭവങ്ങൾ അദ്ദേഹം സദസിൽ വിശദീകരിച്ചത് ഏവരിലും നൊമ്പരമായി മാറി.

Advertisment

publive-image

ചടങ്ങിൽ കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ എക്സിക്യൂട്ടീവ് അംഗം ശരീഫ് നീറാടിന് യാത്രയപ്പ് നൽകി. പ്രവാസ ലോകത്തെ തന്റെ രണ്ട് പതിറ്റാണ്ട് ' കാലത്തെ സേവന പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ അദ്ദേഹം സദസ്സുമായി പങ്ക് വെച്ചു. കൊണ്ടോട്ടി സെന്ററിന്റെ ഒരു വർഷത്തെ പത്താം വാർഷിക ആഘോഷ പരിപാടിയിൽ 'ചേലൊ ത്ത നാടാവാൻ പെരുത്ത് പൂതി' എന്ന പേരിൽ ദശവാർഷികപതിപ്പ് പുറത്തിറക്കി യിരുന്നു.

അനാഥകളെ ദത്തെടുക്കൽ കലാ സമൂഹിക ജീവകാരുണ്യ രംഗത്തെ പ്രമുഖരെ ആദരി ക്കൽ മാരകരോഗം ബാധിച്ചവർക്കുള്ള ചികിത്സ സഹായങ്ങൾ സമൂഹത്തിൽ പ്രയാസ പ്പെടുന്നവർക്ക് വീട് നിർമാണത്തിനുള്ള സഹായം വിധവ പെൻഷൻ പൊതു മേഖല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ കൊണ്ടോട്ടിയിലെ ഡയാലിസിസ് സെന്റർ, പെയിൻ ആന്റ് പാലിയേറ്റീവ് എന്നീ സ്ഥാപനങ്ങൾക്ക് സ്ഥിരമായ സാമ്പ ത്തിക തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കിയിരുന്നു.

പത്താം വാർഷിക സമാപന പരിപാടിയിൽ കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. പ്രസിഡണ്ട് സലിം മധുവായി അദ്ധ്യക്ഷനായിരുന്നു. മീഡിയ ഫോറം പ്രസിഡന്റ് പി. ഷംസുദ്ധീൻ, ഒരുമ പ്രസിഡണ്ട് കബീർ കൊണ്ടോട്ടി, എ. ടി ബാവ തങ്ങൾ, അസീസ് കളത്തിങ്ങൽ, സുരേഷ് നീറാട് എന്നിവർ സംസാരിച്ചു. സെന്റർ ജനറൽ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ ഗഫൂർ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു. ശേഷം നടന്ന സംഗീത സദസിന് ഫൈസൽ എടക്കോട് നേതൃത്യം നൽകി.

റഫീഖ് മാങ്കായി കുഞ്ഞു കടവണ്ടി, മുസ്തഫ അമ്പലപ്പള്ളി, ഇർഷാദ്, കബീർ നീറാട്, പി.സി അബൂബക്കർ, ജംഷി കട വണ്ടി, ഫൈറൂസ്, നൗഷാദ് ആലങ്ങാടൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment