Advertisment

കോവിഡ് വ്യാപനം സൗദിയില്‍ ആറു മസ്ജിദ് കൂടി അടച്ചു

author-image
admin
New Update

റിയാദ് : സൗദി അറേബ്യയില്‍ പ്രതിദിന കൊറോണ കേസുകളില്‍ നേരിയ വര്‍ദ്ധന രേഖപെടുത്തി നിയന്ത്രണങ്ങള്‍ ശക്തമായി തുടരവേ ആറു മസ്ജിദ് കൂടി അടച്ചു  പള്ളിയില്‍ നമസ്‌കരിക്കാനെത്തി യവരില്‍ കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പള്ളി താല്‍ക്കാലികമായി അടക്കാന്‍    ഇസ്‌ലാമികകാര്യ മന്ത്രാലയം  തിരുമാനം എടുത്തത്‌.

Advertisment

publive-image

ഇതോടെ കഴിഞ്ഞ  പതിനേഴു ദിവസത്തിനിടെ രാജ്യത്ത് അടച്ച പള്ളികളുടെ എണ്ണം 141 ആയി. ഇതില്‍ 125 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. റിയാദ്  പ്രവിശ്യയില്‍ മൂന്നു മസ്ജിദുകളും കിഴക്കന്‍ പ്രവിശ്യ, ഉത്തര അതിര്‍ത്തി പ്രവിശ്യ, അസീര്‍ എന്നിവിടങ്ങളില്‍ ഓരോ പള്ളികളുമാണ് ഇന്നലെ അടച്ചത്.

ഹായില്‍ പ്രവിശ്യയില്‍ ആറു മസ്ജിദുകളും റിയാദ് പ്രവിശ്യയില്‍ അഞ്ചു പള്ളികളും കിഴക്കന്‍ പ്രവിശ്യയിലും തബൂക്കിലും രണ്ടു മസ്ജിദുകള്‍ വീതവും ഉത്തര അതിര്‍ത്തി പ്രവിശ്യയിലും നജ്‌റാനിലും ഓരോ പള്ളിയും അടക്കം പതിനേഴ്‌ പള്ളികള്‍  അണുനശീകരണം പൂര്‍ത്തിയാക്കി തുറന്നത്.

സൗദിയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍  353 പേര്‍ക്കാണ് കൊറോണ വൈറസ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വ്ക്സിന്‍ കുത്തിവെപ്പ് കേന്ദ്രന്‍ സജ്ജമാക്കി പ്രതിരോധ കുത്തിവെപ്പ് തുടരുകയാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ സൈഹാതി ആപ് വഴി ഇരുപത്തിരണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

ഫെബ്രുവരി ഇരുപത്തിനാല്  വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 600,798 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 13,463,804 സ്രവ സാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനു ള്ളില്‍ മാത്രം 45,388 സ്രവ സാമ്പിളുകള്‍ പരിശോധന നടത്തുകയും ചെയ്തു

Advertisment