Advertisment

ആറംഗ സംഘത്തെ പിന്തുണച്ച് ലക്ഷങ്ങള്‍, യൂടൂബില്‍ തരംഗമായി കൃഷ്ണകുമാര്‍ കുടുംബം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

 

യുടൂബില്‍ ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ നേടുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ലക്ഷങ്ങളുടെ പിന്തുണ ലഭിച്ചാലോ? നടന്‍ കൃഷ്ണകുമാറും ഭാര്യയും നാലു പെണ്‍മക്കളും അടങ്ങുന്ന ആറംഗ കുടുംബത്തിനാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഈ സന്തോഷ വാര്‍ത്ത കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ തന്നെയാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.

കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ലഭിച്ചിരിക്കുന്ന ഫോളോവേഴ്‌സിന്റെ എണ്ണം സ്‌ക്രീന്‍ ഷോട്ടാക്കിയാണ് ദിയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. കൃഷ്ണകുമാറിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 1.66 ലക്ഷമാണ്. ഭാര്യ സിന്ധു കൃഷ്ണ 2.65 ലക്ഷം, അഹാന 5.7 ലക്ഷം, ദിയ 4.91 ലക്ഷം, ഇഷാനി 3.23 ലക്ഷം, ഹന്‍സിക 3.58 ലക്ഷം എന്നിങ്ങനെ നീളുന്നു ഫോളോവേഴ്‌സിന്റെ എണ്ണം. മൂത്ത മകള്‍ അഹാന സിനിമയിയും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായതിനാല്‍ പിന്തുണ കൂടുതലും നടിക്കു തന്നെയാണ്. കുടുംബത്തിലെ മൂന്നാമത്തെ മകള്‍ ഇഷാനിയും അടുത്തിടെ വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമ അഭിനയത്തിലേക്ക് ചുവടുവെച്ചിരുന്നു.

ahana krishna krishnakumar
Advertisment