Advertisment

മാനവ സ്നേഹവുമായി റിപ്പബ്ലിക് ദിനത്തിൽ കെ.എസ് ബ്രിഗേഡിന്‍റെ കാരുണ്യ പ്രവർത്തനം ശ്രദ്ധേയമായി

author-image
admin
New Update

കണ്ണൂർ: കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടും കണ്ണൂരിന്റെ എം.പി.യുമായ കെ.സുധാകരന്റെ പേരിലുള്ള നവമാധ്യമ കൂട്ടായ്മയായ കെ.എസ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ദിന ത്തിൽ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരിൽ വെട്ടിമുറിക്കാതെ മനുഷ്യന്റെ വിശപ്പിന് ഒരു ജാതിയും മതവുമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് കണ്ണൂർ ജില്ലയിലെ നിരാലംഭരായ രോഗികളുടെയും പരാശ്രയത്വമില്ലാത്തവരുടെ ആശാ കേന്ദ്രമായ എളയാവൂർ സി.എച്ച്. സെന്ററിൽ കാരുണ്യ സംഗമമൊരുക്കി മാതൃകയായി.

Advertisment

publive-image

രാഷ്ട്രത്തിന്റെ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സന്തോഷ് പെരളശ്ശേരിയുടെ അധ്യക്ഷതയിൽ സംഗമം ഡി.സി. ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തെരുവിൽ തമ്മിൽ തല്ലാൻ നിയമം കൊണ്ട് വന്ന ലോകത്തിലെ ആദ്യത്തെ ഭരണകൂടം കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ആയിരിക്കുമെന്നും മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ജീവകാരുണ്യ പ്രവർത്തന മെന്നും ജാതി മത വ്യത്യാസമില്ലാതെ ആലംബഹീനർക്ക് തണലായി മാറിയ സി.എച്ച്.സെന്റർ ഇതിനായിടുത്തത് എന്തുകൊണ്ടും പ്രശംസ അർഹിക്കുന്നുവെന്നും മുഹമ്മദ് ഫൈസൽ ചൂണ്ടി കാട്ടി.

publive-image

മുഹമ്മദലി കൂടാളി, ആന്തുരാൻ, കെ.അനിൽ കുമാർ,ഷിനു പ്രമോദ്, നൗഷാദ് വി.കെ. സി.എച്ച്. സെന്റർ ഭാരവാഹികളായ സി.എച്ച്.മുഹമ്മദ് അഷ്റഫ്, കെ.എം.ഷംസുദ്ദീൻ, ഉമ്മർ പുറത്തീൽ, ആർ.എം. ഷബീർ തുടങ്ങിയവർ സംസാരിച്ചു. സംഗമത്തിനു ശേഷം സി.എച്ച്.സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികളെ സന്ദർശിക്കുകയും അവർക്ക് ഉച്ച ഭക്ഷണം നൽകയുമാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.

കണ്ണൂർ ജില്ലയിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ.എസ് ബ്രിഗേഡ് വൈവി ധ്യമാർന്ന പരിപാടികളാണ് റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ചത്. എളയാവൂർ സി.എച്ച്സെ ന്ററിൽ സംഘടിപ്പിച്ച പരിപാടിക്ക് പ്രിയേഷ് മുതുക്കുറ്റി, സുനിൽ, ധനേഷ് അഴീക്കോട്, പ്രമോദ് മുടിക്കാനം, ദിനേശൻ അഴീക്കൽ, ജിത്തു മണൽ, ആദം കട്ടി ആന്തൂർ ,സുജിത്ത് അഴീക്കോട്, അബുൽ മന്നാൻ, സുമേഷ് കാഞ്ഞിര എന്നിവർ നേതൃത്വം നൽകി.

Advertisment