Advertisment

അപമാനകരമായ പ്രസ്താവനകൾ: ലബനാൻ വിദേശകാര്യ മന്ത്രി മാപ്പ് പറയണമെന്ന് ഗൾഫ് രാജ്യങ്ങൾ

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യയ്ക്കും മൊത്തം ഗൾഫ് രാജ്യങ്ങൾക്കും അവിടുത്തെ ജനതയ്ക്കും അപമാനകരമായ പ്രസ്താവനകൾ നടത്തിയ ലബനാൻ വിദേശകാര്യ മന്ത്രി മാപ്പ് പറയണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ നായിഫ് ഫലാഹ് അൽഹജ്‌റഫ് ആവശ്യപ്പെട്ടു.

ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടനയെയും ഗൾഫ് രാജ്യങ്ങളെയും കൂട്ടിച്ചേർത്ത് ലബനാനിലെ കെയർ ടേക്കർ സർക്കാരിലെ നിയുക്ത വിദേശകാര്യ മന്ത്രി ഷർബിൽ വഹബ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകളാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയത്.

"ഒരു നിലക്കും സ്വീകാര്യമല്ലാത്തതും അപമാനകാരവുമായ പ്രസ്താവനകളിൽ" മന്ത്രി ഔദ്യോഗികമായി മാപ്പ് പറയണമെന്നാണ് ജി സി സി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. "നയതന്ത്ര ബന്ധങ്ങളുടെ ലളിതമായ പരിഗണ പോലും ഇല്ലാത്തത്" എന്നും "ഗൾഫ് രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും അങ്ങേയറ്റം താറടിക്കുന്നത്" എന്നും ലബനാൻ മന്ത്രിയുടെ പ്രസ്താവനകളെ ഗൾഫ് സഹകരണ സംഘടനയുടെ സെക്രട്ടറി ജനറൽ വിശേഷിപ്പിച്ചു.

publive-image

സംഭവത്തിൽ സൗദി അറേബ്യയും യു എ ഇ യും ശക്താമായും ശക്തമായ പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. പ്രസ്താവനയെ തുടർന്ന് റിയാദിലെ ലബനാൻ അംബാസഡറെ സൗദി വിളിപ്പിക്കുകയും വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയിൽ ഔദ്യോഗിക പ്രതിഷേധം കൈമാറുകയും ചെയ്തിരുന്നു.

ഇറാഖിലും സിറിയയിലും ഐ എസ് ഐ സ്‌ (ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടന) രൂപപ്പെടാൻ കാരണക്കാർ ഗൾഫ് രാജ്യങ്ങളാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ ലബനാൻ മന്ത്രി പറഞ്ഞിരുന്നു.

സുഹൃത്തുക്കളും സ്നേഹിതരുമായ രാഷ്ട്രങ്ങളാണ് ഇസ്‌ലാമിക് സ്റ്റേറ്റിനെ കൊണ്ടുവന്നതെന്ന് പ്രസ്താവിച്ച ലബനാൻ മന്ത്രി ടെലിവിഷൻ പരിപാടിയിലെ സൗദി പ്രതിനിധിയെ "അപരിഷ്‌കൃതൻ - ബദവി" എന്ന് വിശേഷിപ്പിക്കുകയും ചെയ്യുകയുണ്ടായി.

soudi news
Advertisment