Advertisment

പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം പ്രമേയമാക്കി കവിയരങ്ങ്: കവിതകൾ ക്ഷണിച്ചു

author-image
admin
New Update

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം പ്രമേയമാക്കി 'ഞാനറിഞ്ഞ പ്രവാചകൻ' എന്ന ശീർഷകത്തിൽ ഐ സി എഫ് റിയാദ് സെൻട്രൽ കമ്മിറ്റി കവിയരങ്ങ് സംഘടിപ്പിക്കുന്നു. പ്രവാചകന്റെ ജനനം മൂതൽ വിയോഗം വരെയുള്ള വ്യത്യസ്ത ജീവിത ഘട്ടങ്ങളെയും വ്യക്തിവിശേഷണങ്ങളെയും ഉൾപ്പെടുത്തിയുള്ള കവിതകൾ നവമ്പർ 29 നു നടക്കുന്ന കവിയരങ്ങിൽ അവതരിപ്പിക്കുവാൻ അവസരം ലഭിക്കും.

publive-image

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവമ്പർ 25 നു മുൻപ് icfriyadh@gmail.com എന്ന വിലാസത്തിലോ 0556968147 എന്ന വാട്സപ്പിലോ അവതരിപ്പിക്കാൻ ഉദ്ധേശിക്കുന്ന കവിതകൾ അയക്കണം. നിശ്ചിത സമയത്തിന് മുൻപ് ലഭിക്കുന്ന കവിതകൾ മാത്രമേ കവിയരങ്ങിൽ അവതരിപ്പിക്കുവാൻ അവസരം നൽകുകയുള്ളൂ. വിശദവിവരങ്ങൾക്ക് 0556968147, 0566681572 നമ്പറുകളിൽ ബന്ധപ്പെട്ടുക.

Advertisment