Advertisment

ആർത്തവമുള്ള സ്ത്രീകൾ ചേർന്ന് ഭക്ഷണമൊരുക്കി, കഴിക്കാനെത്തിയത് പ്രമുഖർ !

New Update

ഡൽഹി: ആർത്തവം ഉണ്ടോയെന്ന് കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘സച്ചി സഹേലി’ മയൂര്‍ വിഹാറില്‍ ആര്‍ത്തവമുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെ ഭക്ഷണം പാകം ചെയ്തു. ആർത്തവമുള്ള സ്ത്രീകളാണ് ഭക്ഷണം പാകം ചെയ്തത്.

Advertisment

publive-image

ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായയായി ജനിക്കുമെന്ന് ഗുജറാത്തിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പുരോഹിതരിലൊരാളായ കൃഷ്ണസ്വരൂപ് ദാസ് ആര്‍ത്തവ പരിശോധനയെ ന്യായീകരിച്ച് പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു.

ആർത്തവത്തെ തുടർച്ചയായി അപമാനിക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് നടന്ന വ്യത്യസ്തമായ പ്രതിഷേധം ശ്രദ്ധ നേടി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഴുത്തുകാരിയായ കമല ഭാസിന്‍ അടക്കം നിരവധി പേര്‍ പേർ പരിപാടിക്ക് പിന്തുണയുമായി എത്തി.

Advertisment