Advertisment

ജീവകാരുണ്യ സാമൂഹ്യ പ്രവർത്തക ഉമൈവ സൈനുൽ ആബിദിന്‍റെ നിര്യാണത്തില്‍ എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ അനുശോചിച്ചു.

author-image
admin
New Update

റിയാദ് : എം.ഇ.എസ് റിയാദ് ചാപ്റ്ററിന്റെ ജന.സെക്രട്ടറി സൈനുൽ ആബിദിന്റെ ഭാര്യയും, എം.ഇ.എസ് വനിതാ വിഭാഗം മുൻ ട്രഷററും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകയുമായിരുന്ന ഉമൈവ സൈനുൽ ആബിദിന്റെ ആകസ്മികമായ നിര്യാണത്തിൽ റിയാദ് എം.ഇ.എസ് അനുശോചിച്ചു.

Advertisment

publive-image

ഏകദേശം 25 വർഷം കുടുംബ സമേതം റിയാദിലുണ്ടായ ഉമൈവ സൈനുൽ ആബിദ് കഴിഞ്ഞ രണ്ട് വർഷം മുമ്പാണ് കുട്ടികളുമൊത്ത് നാട്ടിൽ സെറ്റിലായത്. അവിടെ വെച്ച് അസുഖ ബാധിതയായ അവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എം.ഇ.എസ്സു പോലെ തന്നെ റിയാദിലെ പല ജീവകാരുണ്ണ്യ സാമൂഹ്യ സംഘടനകളിലും അംഗവും ഭാരവാഹിയുമായിരുന്ന ഉമൈവ സൈനുൽ ആബിദിന്റെ വേർപാട് റിയാദ് എം.ഇ.എസ് കുടുംബത്തിന് വളരെ ആഗാതമാണ് സൃഷ്ടിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisment