Advertisment

സൗദിയില്‍ തൊഴില്‍ വിസകളുടെ എണ്ണം 58 ശതമാനം കുറഞ്ഞതായി മാനവശേഷി മന്ത്രാലയ കണക്ക്.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : സൗദി  മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ച തൊഴിൽ വിസകളുടെ എണ്ണം 57.8 ശതമാനം തോതിൽ കുറഞ്ഞതായി കണക്ക് കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെയുള്ള കണക്കാണ് ഇത് . 2020 ജനുവരി ഒന്നു മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലത്ത് സർക്കാർ വകുപ്പുകൾക്കും സ്വകാര്യ മേഖലാ സ്ഥാപനങ്ങ ൾക്കും  ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വ്യക്തികൾക്കുമായി ആകെ 4,46,130 തൊഴിൽ വിസകളാണ് അനുവദിച്ചത്.

Advertisment

publive-image

2019 ൽ ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 10,57,315 വിസകൾ അനുവദിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അനുവദിച്ച വിസകളിൽ 6,11,185 എണ്ണത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ അനുവദിച്ച തൊഴിൽ വിസകളുടെ എണ്ണം 88 ശതമാനം തോതിൽ കുറഞ്ഞു. 2019 മൂന്നാം പാദത്തിൽ 6,06,440 തൊഴിൽ വിസകൾ അനുവദിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ അനുവദിച്ച വിസകളുടെ എണ്ണത്തിൽ 5,34,000 ഓളം വിസകളുടെ കുറവ് രേഖപ്പെടുത്തി. 2018 ൽ ആകെ 13.9 ലക്ഷം തൊഴിൽ വിസകളും 2019 ൽ 20.6 ലക്ഷം തൊഴിൽ വിസകളും കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ 4,46,130 തൊഴിൽ വിസകളുമാണ് അനുവദിച്ചത്. അന്തരാഷ്ട്ര സര്‍വീസ് ആരംഭിച്ചാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയാല്‍ സാധാരണ നില കൈവരുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.

Advertisment