Advertisment

ഈ ചിത്രങ്ങള്‍ ചലിക്കുന്നു. പക്ഷേ ഇത് വീഡിയോയോ ആനിമേഷനോ അല്ല. പിന്നെയോ ?

New Update

publive-image

Advertisment

ഇവിടെ നൽകിയിരിക്കുന്ന ആദ്യത്തെ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത് ? ഇത് ചലിക്കുന്നതായി തോന്നുന്നില്ലേ? എന്നാലോ ഇത് വീഡിയോ അല്ല. ആനിമേഷനുമല്ല.

സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ ദൃഷ്ടിഭ്രമമാണ്.

publive-image

ഈ ചിത്രം തയ്യാറാക്കിയത് മൾട്ടിമീഡിയ ആർട്ടിസ്റ് 'ബാ ഡീലേ' എന്ന വ്യക്തിയാണ്. ഇതിൽ ഒരു ബോൾ അടുത്തുള്ള തൂണിനൊപ്പം കറങ്ങുന്ന പ്രതീതിയുളവാക്കപ്പെടുന്നു. എന്നാൽ ഇത് ആനിമേഷൻ , G/F ഒന്നുമല്ല. ഇത് പൂർണ്ണമായും സ്ഥിരമായി നിലകൊള്ളുന്ന ഒരു ചിത്രമാണ്. പക്ഷേ നമ്മുടെ തലച്ചോറിനെ ഭ്രമിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ രചന.

publive-image

publive-image

നിറങ്ങളും ,രൂപങ്ങളും തിരിച്ചറിയാനുള്ള നമ്മുടെ തലച്ചോറിലെ ഭാഗത്തിനെ V4 എന്നാണു വിളിക്കുന്നത്. അതുപോലെ ചലനങ്ങളെ തിരിച്ചറിയുന്ന ഭാഗമാണ് V5. ഈ രണ്ടു ഭാഗങ്ങളിലുമുണ്ടാകുന്ന സിഗ്‌നലുകളുടെ ഏറ്റക്കുറച്ചിലുകളാണ് ഇത്തരം ദൃഷ്ടിഭ്രമത്തിന്റെ യഥാർത്ഥ കാരണം. അത്തരം ഒരു ഭ്രമം ഉണ്ടാക്കിയെടുക്കു ന്ന തരത്തിലാണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ .

publive-image

മൾട്ടിമീഡിയ ആർട്ടിസ്റ് 'ബാ ഡീലേ' ഇതുപോലെ ഇത്തരം ഇഫക്റ്റുകൾ ഉള്ള മറ്റു പല ചിത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഇവയൊക്കെ മൊബൈൽ ഫോണിന്റെ ചെറിയ സ്‌ക്രീനിൽക്കണ്ടാൽ ശരിയായ ഫീൽ ഉണ്ടാകില്ല. കഴിവതും കമ്പ്യുട്ടറിന്റെ വലിയ സ്‌ക്രീനിൽ കാണാൻ ശ്രമിക്കുക.

kanappurangal
Advertisment