Advertisment

മൂർക്കനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പുനഃ സംഘടിപ്പിച്ചു

New Update

ജിദ്ദ: കെ എം സി സി സെൻട്രൽ കമ്മിറ്റി ഓഫിസിലെ സീതി സാഹിബ് മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ വെച്ച് മൂർക്കനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പുനഃ സംഘടിപ്പിച്ചു. യോഗത്തിൽ വി.പി. കരീം മൂർക്കനാട് അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം കെഎം സിസി പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി ഉത്ഘാടനം ചെയ്തു.

Advertisment

publive-image

പ്രസിഡന്റ് : വി.പി കരീം മൂർക്കനാട്  ജനറൽ സെക്രട്ടറി: മുഹമ്മദ് ഫിറോസ് പലകപ്പറമ്പ്

ട്രെഷറർ : സുബൈർ കൊളത്തൂർ

മൂർക്കനാട് പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സഹൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. മങ്കട മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഇ.സി. അഷ്‌റഫ്, സമദ് മൂർക്കനാട് എന്നിവർ ആശംസ പ്രസംഗം നടത്തി. റിട്ടേർണിംഗ് ഓഫിസർ ഷാജിർ അലി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം നിരീക്ഷകനായി സി. കെ ഷക്കീൽ സംബന്ധിച്ചു. യോഗത്തിൽ റഫീഖ് സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: വി. പി. കരീം മൂർക്കനാട് (പ്രസിഡന്റ്) റഫീഖ് പുന്നക്കാട്, എം.ടി.മാനു (വൈസ് പ്രെസിഡന്റുമാർ) മുഹമ്മദ് ഫിറോസ് പലകപ്പറമ്പ് (ജനറൽ സെക്രട്ടറി)  വി.പി. ജലീൽ, ഷാനവാസ് കൊളത്തൂർ (സെക്രട്ടറിമാർ) ലത്തീഫ് വെള്ളാട്ട് (ഓർഗനൈസിംഗ് സെക്രട്ടറി) സുബൈർ കൊളത്തൂർ (ട്രെഷറർ)  ബഷീർ കൂത്തല (ചെയർമാൻ)  സിറാജ് കൊളത്തൂർ, അഷ്‌റഫ് കീഴ്‍മുറി (വൈസ് ചെയർമാൻമാർ)

 

Advertisment