Advertisment

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. എഐസിസി മൈനോറിറ്റി വിഭാഗത്തിന്‍റെ ദേശീയ പര്യടനം ആഗസ്റ്റ് 6 മുതല്‍ !

New Update

publive-image

Advertisment

ഡല്‍ഹി: എഐസിസി ന്യൂനപക്ഷ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം ദേശീയ വ്യാപകമായി ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി നിലവിലെ സംസ്ഥാന ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും പുനസംഘടിപ്പിക്കേണ്ട ഘടകങ്ങള്‍ ഉടച്ചു വാര്‍ക്കാനുമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ദേശീയ സമിതിയുടെ തീരുമാനം. ഇതിനായി ദേശീയ ഭാരവാഹികളും നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍മാരും ആഗസ്റ്റ് - 6 മുതല്‍ ദേശീയ പര്യടനം ആരംഭിക്കുകയാണ്.

രാജ്യത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ഒറ്റ കുടക്കീഴില്‍ അണിനിരത്തുകയാണ് എഐസിസി ന്യൂനപക്ഷ വിഭാഗം ലക്ഷ്യം വയ്ക്കുന്നത്. ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്‍റെ മാത്രം പാര്‍ട്ടിയായി അധപതിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഒന്നായി കാണാന്‍ കഴിയുന്ന കോണ്‍ഗ്രസിനെ 2024 -ല്‍ അധികാരത്തില്‍ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം.

നാഷണല്‍ ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ് ഗര്‍ഹി അധ്യക്ഷത വഹിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചെയര്‍മാന്‍മാരും ദേശീയ കോ ഓര്‍ഡിനേറ്റര്‍മാരും പങ്കെടുത്തു.

aicc
Advertisment