Advertisment

"ലോക രാഷ്ട്രങ്ങൾ ഇസ്രായേലിനെ ഒറ്റപ്പെടുത്തണം": മുഹമ്മദ് ഖാസിം കോയ ഉസ്താദ്

New Update

പൊന്നാനി: പവിത്രമായ പരിശുദ്ധ റംസാൻ ശരീഫ് മാസത്തിൽ പലസ്തീനിലെ ബൈത്തുല്‍ മുഖ ദസ്സില്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുന്ന പിഞ്ചു കുട്ടികളും സ്ത്രീകളും അടക്കമുള്ള പാലസ്തീന്‍ ജനതയെ ഒരു കാരണവും കൂടാതെ ബോംബിട്ട് തകർക്കുകയും ഭൂമി കയ്യേറുകയും ചെയ്യുക വഴി മേഖലയിലെ സമാധാനം തകർക്കുകയും ഭീകരവാഴ്ച്ച കൊണ്ടുനടക്കുകയും ചെയ്യുന്ന ഇസ്രായേ ലിനെ ലോക രാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ ഉസ്താദ് പൊന്നാനി ആവശ്യപ്പെട്ടു.

Advertisment

publive-image

എത്രയോ കാലങ്ങളായി ഇസ്രായേല്‍ ജൂതന്മാര്‍ പാലസ്തീന്‍ ജനതയെ ഇല്ലായ്മ ചെയ്യാനുള്ള തുട ങ്ങിയിട്ട്. അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടത് സമാധാനം കാംക്ഷിക്കുന്ന എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഇസ്രയേലിനെതിരെയുള്ള ഹമാസിന്റെ ചെറുത്തുനില്പിലും പ്രത്യാക്രമണത്തിലും ഇടുക്കി സ്വദേശിനിയായ സൗമ്യ ഉൾപ്പെടെയുള്ള നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതി യായി ദുഖിക്കുന്നതായും അവരുടെ കുടുംബങ്ങൾക്കുള്ള ദുഖത്തിലും വിഷമാവസ്ഥയിലും പങ്കു ചേരുന്നതായും ഇതിനെല്ലാം ഇടയുണ്ടാക്കിയ ഇസ്രായേൽ അതിക്രമത്തിൽ ഒരിക്കൽ കൂടി പ്രതി ഷേധവും അമർഷവും രേഖപ്പെടുത്തുന്നതായും മുഹമ്മദ് ഖാസിം കോയ ഉസ്താദ് അറിയിച്ചു.

പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഒമാന്‍ രംഗത്തെത്തി. ഒമാന്റെ സഹോദരങ്ങളായ പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യവും, സ്വാതന്ത്യത്തിന് വേണ്ടിയുള്ള അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണയും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ കുറെ ദിവ സങ്ങളായി തുടരുന്ന ഇസ്രായേൽ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. നൂറു കണക്കിന് പേരാ ണ് ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിനെതിരെ ലോക വ്യാപകമായി വലിയ പ്രതിഷേധങ്ങൾ ആണ് ഉയരുന്നത്.

Advertisment