Advertisment

ആരാധാനലയങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു ;  ഉസ്താദ് ഖാസിം കോയ മുഖ്യമന്ത്രിയ്ക്ക്  സന്ദേശം  അയച്ചു

New Update

publive-image

Advertisment

പൊന്നാനി: മഹാമാരിയോടനുബന്ധിച്ചുള്ള ലോക്‌ഡോണിൽ ഇളവുകൾ നടപ്പിലാക്കുമ്പോൾ അതിൽ ആരാധനാലയങ്ങളെയും ഉൾപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നുമുള്ള ആവശ്യം വ്യാപകമാവുന്നു.

വിവിധ കോണുകളിൽ നിന്ന് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള നിവേദനങ്ങളും സന്ദേശങ്ങളും  മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രവഹിക്കുകയാണെന്നാണ് വിവരം. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം ഖാസിം കോയ പൊന്നാനി ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച കാലത്ത് ഇമെയിൽ അയച്ചു.

കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള പരിശുദ്ധമായ നിസ്കാര കേന്ദ്രങ്ങളും അപ്രകാരം ഇതര മതവിശ്വാസികളുടെ അമ്പലങ്ങളും ചർച്ചുകളും അടഞ്ഞു കിടക്കുന്ന ദുസ്ഥിതി എത്രയും വേഗത്തിൽ മാറേണ്ടത് നമ്മുടെ നാടിന്റെ അടിയന്തര ആവശ്യമാണെന്നും ലോക്‌ഡൗൺ വ്യവസ്ഥകളിൽ ഇളവ് നിലവിൽ വരുമ്പോൾ ഇക്കാര്യം ജനകീയ സർക്കാർ ആയ കേരള ഭരണകൂടം അനുഭാവപൂർവമായും അനുകൂല സ്വഭാവത്തോടെയും പരിഗണിക്കണമെന്ന് അദ്ദേഹം സന്ദേശത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

കണ്ടൈൻമെന്റ് സോണുകൾ അല്ലാത്തിടങ്ങളിൽ മറ്റിടങ്ങളിലെല്ലാം ആരാധനകൾ പുനസ്ഥാപിക്കണമെന്നും നിയന്ത്രണങ്ങളോടെയെങ്കിലും മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച്ച ജുമുഅ നിസ്കരിക്കുന്നതിനും അവസരം ഒട്ടും വൈകാതെ നൽകണമെന്നും സന്ദേശത്തിൽ ഖാസിം കോയ അഭ്യർത്ഥിച്ചു.

കൊറോണാ ഭീഷണിയെ മറികടക്കാനായി ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും ഉൾപ്പെടെയുള്ള സർക്കാർ കേന്ദ്രങ്ങൾ നടപ്പിലാക്കുന്ന എല്ലാ ക്രമീകരണങ്ങളോടും മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും വലിയ സഹകരണവും പിന്തുണയുമാണ് ഇതുവരെയും കാണിച്ചിട്ടുള്ളത്.

പള്ളികൾ തുറന്നാൽ തന്നെ എല്ലാ പ്രോട്ടോകോൾ വ്യവസ്ഥകളും പാലിച്ചു കൊണ്ടായിരിക്കും തുടർന്നും ആരാധനകൾ അരങ്ങേറുകയെന്നും ഖാസിം കോയ വിവരിച്ചു. അതേസമയം, ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാശിയും വൈരാഗ്യവും ഉണ്ടാക്കുന്ന തരം പ്രതികരണങ്ങൾ എല്ലാ വിഭാഗം ജനങ്ങളും അവഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

malappuram news
Advertisment