Advertisment

കോണ്‍ഗ്രസിന് ഒക്ടോബറില്‍ പുതിയ അധ്യക്ഷന്‍ ! പുതിയ നേതാവ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുതന്നെ. ജൂലൈ ആദ്യ വാരം മുതല്‍ പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം ! മനീഷ് തിവാരിയും സച്ചിന്‍ പൈലറ്റും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരാകാന്‍ പരിഗണനയില്‍. സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ മുല്ലപ്പള്ളി അധ്യക്ഷനായ സമിതിയും. ശശി തരൂരിന് പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം വരുന്നു

New Update

publive-image

Advertisment

ഡല്‍ഹി: ദേശീയതലത്തില്‍ കോണ്‍ഗ്രസ് പുനസംഘടന ഉടന്‍ നടക്കുമെന്ന് സൂചന. അടുത്ത മാസം ആദ്യം പുനസംഘടനയുണ്ടാകുമെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയടക്കം മാറിയേക്കുമെന്നും സൂചനകളുണ്ട്.

ജൂലൈ ആദ്യ വാരം തന്നെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിലവിലുള്ള എഐസിസി ഭാരവാഹികളെ മാറ്റി ആ സ്ഥാനത്തേക്ക് മറ്റു ചിലരെ കൊണ്ടുവരാനാണ് ആലോചന. ഹൈക്കമാന്‍ഡിന്റെ വിമര്‍ശകരായ കൂടുതല്‍ നേതാക്കളെ പുനസംഘടനയില്‍ പരിഗണിച്ചേക്കും.

സച്ചിന്‍ പൈലറ്റ്, മനീഷ് തിവാരി എന്നിവരെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നാണ് സൂചന. സച്ചിന്‍ പൈലറ്റുമായി എഐസിസി നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. രാജസ്ഥാനില്‍ നിലവില്‍ സച്ചിന്‍ ചില വിഷയങ്ങളുന്നയിച്ച് അകല്‍ച്ചയിലാണെങ്കിലും ഹൈക്കമാന്‍ഡുമായി നല്ല അടുപ്പത്തിലാണ്.

ഗുലാംനബി ആസാദ് അടക്കമുള്ള നേതാക്കള്‍ക്കും അര്‍ഹമായ പരിഗണനയുണ്ടാകും. ശശി തരൂരിനെയും പാര്‍ട്ടി നിര്‍ണായകമായ പദവിയിലേക്ക് കൊണ്ടുവരും. മോദിക്ക് ബദല്‍ ഉയര്‍ത്താന്‍ പറ്റുന്ന നേതാക്കളെ തന്നെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ പദ്ധതി.

പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമിതിക്ക് നേതൃത്വം നല്‍കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ ഒരു സമിതിയെ നിയോഗിക്കും. ഒക്ടോബറില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന വിധത്തിലാകും സമിതി പ്രവര്‍ത്തിക്കുക. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് ഇല്ല എന്നു നേരത്തെ തന്നെ വ്യക്തമാക്കിയതിനാല്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള അധ്യക്ഷനെ തന്നെയാകും തെരഞ്ഞെടുക്കുക.

delhi news
Advertisment