Advertisment

രാജ്യത്തെ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു; 94 കോടി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

രാജ്യത്തെ ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 94 കോടി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. 2014 ഓഗസ്റ്റില്‍ ഇത് 42 കോടി കാര്‍ഡുകളായിരുന്നു.

ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിക്കാന്‍ കാരണം ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ കടന്നുവരവാണ്. പക്ഷേ കാര്‍ഡുകളുടെ എണ്ണ കൂടുന്നതിനനുസരിച്ച് എ.ടി.എമ്മുകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എ.ടി.എമ്മുകളുടെ എണ്ണം അഞ്ചുവര്‍ഷത്തില്‍ 20 ശതമാനം മാത്രമാണ് വര്‍ധിച്ചത്‌.ഇത്‌ 1.70 ലക്ഷത്തില്‍നിന്നു 2.02 ലക്ഷമായി.

എടി എമ്മുകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം എ.ടി.എം. നടത്തിപ്പിലെ ചെലവ് വര്‍ധിച്ചതാണ്. ഈ കാലയളവിനുള്ളില്‍ പണത്തിന്റെ ഒഴുക്ക് 21.36 ലക്ഷം കോടി വര്‍ധിച്ചു. ഒരു വര്‍ഷം മുമ്പ് 2.06 ലക്ഷം എ.ടി.എമ്മുകളുണ്ടായിരുന്നതാണ് 2.02 ലക്ഷമായി കുറഞ്ഞത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും പുതിയ നോട്ടുകള്‍ക്കായി മെഷീനുകള്‍ നവീകരിച്ചതും ബാങ്കുകള്‍ക്കു തിരിച്ചടിയായി.

 

Advertisment