Advertisment

സൗദിയില്‍ ഓണ്‍ലൈന്‍ ടാക്സി മേഖല പൂര്‍ണ്ണമായി സ്വദേശിവല്‍ക്കരിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്-  സൗദിയില്‍ സ്വദേശി വല്‍ക്കരണ തോത് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനും ഗതാഗത മന്ത്രിയുമായ എന്‍ജി. സ്വാലിഹ് ബിന്‍ നാസര്‍ അല്‍ജാസിര്‍ ആണ്  ഇത് സംബന്ധിച്ച്  ഉത്തരവ് ഇറക്കിയത്. നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ്  നടപ്പിലാക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

 

ആഭ്യന്തര മന്ത്രാലയം, മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം, മാനവ വിഭവശേഷി വികസന നിധി (ഹദഫ്) തുടങ്ങി വിവിധ ഗവണ്‍മെന്റ് വകുപ്പുകളുടെ സഹകരണത്തോടെയാണ് നിയമം നടപ്പിലാക്കുകയെന്നും എന്‍ജി. സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു.ഓണ്‍ലൈന്‍ ടാക്‌സി സ്ഥാപനങ്ങള്‍ , ടാക്‌സി കാറുകള്‍, സ്വകാര്യ വാഹനങ്ങള്‍, എന്നിവിടങ്ങളി ലെല്ലാം ഇനി മുതല്‍ വിദേശികളെ പൂര്‍ണമായി വിലക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സൗദി  യുവതി യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.നിലവില്‍ ഈ രംഗത്ത് നാല് ശതമാനം മാത്രമാണ് വിദേശികളുടെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ടാക്സി മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രാലയം സോഷ്യല്‍ ഡവലപ്‌മെന്റ് ബാങ്കുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. നിശ്ചിത സര്‍വീസുകള്‍ പൂര്‍ത്തിയാക്കുന്ന സ്വദേശി ഡ്രൈവര്‍മാര്‍ക്ക് നേടിയ വരുമാനത്തിന്റെ 40 ശതമാനം വരെ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് മാനവ വിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയവുമായും ഹദഫുമായും ധാരണയിലെത്തിയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

 

Advertisment