Advertisment

പക്ഷാഘാതം വന്ന കൊല്ലം സ്വദേശിയെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു

author-image
admin
New Update

റിയാദ് : പക്ഷാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കൊല്ലം സ്വദേശി മോഹനൻ പുരുഷോത്തമനെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. റിയാദിലെ ബദിയയിൽ 30 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മോഹനൻ താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.  സമയത്ത് സുഹൃത്തുക്കൾ ഷുമേസി ആശുപത്രിയിൽ എത്തിച്ചത് കാരണമാണ് ജീവൻ രക്ഷിക്കാനായത്.

Advertisment

publive-image

മോഹനൻ യാത്ര പുറപ്പെടുന്നതിനു മുൻപ്

ഷുമേസി ആശുപത്രിയിലെ 13 ദിവസത്തെ ചികിത്സക്ക്‌ ശേഷം യാത്രാ രേഖകൾ ശരിയാക്കി കഴിഞ്ഞ ദിവസം അദ്ദേഹത്തെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കേളി ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ മധു പട്ടാമ്പിയുടെ നേതൃത്വത്തിൽ ബദിയയിലെ സഫ ഹോട്ടൽ ഉടമ ഷഹാബുദ്ദീൻ, മോഹനന്റെ ബന്ധുവായ രതീഷ്, കേളി ബദിയ ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് മോഹനനെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനത്തിൽ ഭാഗവാക്കായത്. പിതാവിനെ നാട്ടിൽ എത്തിക്കാൻ സഹായിച്ച കേളി കലാസാംസ്കാരിക വേദിക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും കൂടെ അനുഗമിച്ച ഷാജഹാൻ ഷംസുദീനും മകൻ വിഘ്‌നേഷ് മോഹൻ നന്ദി അറിയിച്ചു.

 

Advertisment