Advertisment

കേരളത്തില്‍ എന്‍ഡിഎ വിജയിച്ചാൽ അത് ബംഗാളില്‍ പ്രതിഫലിക്കും ; സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കന്ന മമത ബാനര്‍ജിയ്ക്കുള്ള മറുപടിയാവും അത് ; കേരളത്തില്‍ ബിജെപി വിജയിക്കില്ലെന്നു പറയുന്നവര്‍ രണ്ടു പ്രതിനിധികള്‍ മാത്രമുണ്ടായിരുന്ന ബിജെപി മഹാഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നത് കാണണമെന്ന് തേജസ്വി സൂര്യ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്: കേരളത്തില്‍ എന്‍ഡിഎ ജയിക്കണമെന്ന് തേജസ്വി സൂര്യ എം.പി. കേരളത്തിൽ അങ്ങനെ വിജയിച്ചാൽ അത് ബംഗാളില്‍ പ്രതിഫലിക്കുമെന്നും സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കന്ന മമത ബാനര്‍ജിയ്ക്കുള്ള മറുപടിയാവും അതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കന്നട കവി ഗോവിന്ദപൈ ഉള്‍പ്പെടെ പ്രതിഭാശാലികള്‍ ജനിച്ചമണ്ണില്‍ നിന്ന് ബിജെപിക്ക് കേരള നിയമസഭയില്‍ പ്രാതിനിധ്യമുണ്ടാവണമെന്ന് ആദ്ദേഹം പറഞ്ഞു.മഞ്ചേശ്വരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തേജസ്വി സൂര്യ.

കേരളത്തില്‍ ബിജെപി വിജയിക്കില്ലെന്നു പറയുന്നവര്‍ രണ്ടു പ്രതിനിധികള്‍ മാത്രമുണ്ടായിരുന്ന ബിജെപി മഹാഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നത് കാണണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.

Advertisment