Advertisment

മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തത് വിദേശത്ത് വച്ച്; ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെ മുഴുവന്‍ പിടികൂടും

New Update

Advertisment

മുഖ്യമന്ത്രി പിണറായി വിജയന്റെ  ചിത്രം മോര്‍ഫ് ചെയ്തത് വിദേശത്ത് വച്ചന്നെ് പൊലീസ് കണ്ടെത്തി. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തുകയാണ്. ഇതിനു പുറമെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെ മുഴുവന്‍ പിടികൂടാനും പൊലീസ് തീരുമാനിച്ചു. ഇതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് – ലീഗ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേതാക്കളായ മനീഷ്, മുഹമ്മദ്, സജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡി ജി പി ലോക്നാഥ് ബെഹ്റയെയും ഉന്നത പൊലീസ് സംഘത്തേയും മുന്നില്‍ നിര്‍ത്തി സദ്യയുണ്ണുന്ന മുഖ്യമന്ത്രി എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫയല്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ മോര്‍ഫ് ചെയ്തത് . ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്തോടെ സംഘപരിവാറും ചിത്രത്തെ ഏറ്റുപിടിച്ചിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Advertisment