Advertisment

കൊവിഡ് മൂലം പട്ടിണിയിലായ ദിനങ്ങള്‍; ജീവിതം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ ആ വയോവൃദ്ധന്‍ തന്റെ ചായക്കടയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; വീഡിയോ വൈറലായതോടെ 'ബാബാ കാ ധാബ'യ്ക്ക് മുന്നില്‍ പിന്നീട് കണ്ടത് ജനസാഗരം ! അതെ, ഇത് സോഷ്യല്‍ മീഡിയയുടെ ശക്തിയാണ്‌; ഡല്‍ഹിയില്‍ സംഭവിച്ചത്‌

New Update

കോവിഡ് കാലം. ബിസ്സിനസ്സുകളെല്ലാം നഷ്ടത്തിലോ നടത്താനുള്ള ബുദ്ധിമുട്ടിലോ ആണ്. തൊഴിൽ ക്ഷാമം മറ്റൊരു വിപത്തായി മാറി. ചെറിയ വഴിയോര കച്ചവടക്കാരാണ് ഇക്കാലത്ത് ഏറെ വലയുന്നത്.

Advertisment

ഇവിടെ മനമുരുകി കരയുന്ന ഒരു വയോവൃദ്ധന്റെ ചിത്രവും അദ്ദേഹം തന്നെ പ്രസന്നവദനനായി ചിരിക്കുന്ന മറ്റൊരു ചിത്രവും നൽകുന്നു. അതിൻ്റെ കാരണങ്ങളാണ് വിവരിക്കുന്നത്.

publive-image

കോവിഡ് മൂലം മാസങ്ങളായി തൻ്റെ കടയിൽ ആളുകൾ വരാത്തതും, തയ്യറാക്കുന്ന ആഹാരം സ്വയം കഴിക്കുകയോ ആർക്കെങ്കിലും സൗജന്യമായി കൊടുക്കുയോ ചെയ്യേണ്ടിവരുന്നതുമൂലം വീട് പട്ടിണിയി ലാകുകയും കടക്കാരനാകുകയും ചെയ്ത ഒരു വയോവൃദ്ധന്റെ മനോവേദന കണ്ണീരോടെ അദ്ദേഹം വിവരിച്ച വീഡിയോ  സമൂഹമാധ്യമത്തിൽ ഇട്ടതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്.

ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിൽ വഴിയരുകിൽ 'ബാബാ കാ ധാബ' എന്ന ചെറിയ ഹോട്ടൽ നടത്തുന്ന വൃദ്ധനാണ് അവിടെ ആഹാരം കഴിക്കാനെത്തിയ വസുന്ധര ടങ്ക ശർമ്മ എന്ന യുവതിയോട് കരഞ്ഞുകൊണ്ട് തൻ്റെ സങ്കടങ്ങൾ വിവരിച്ചത്… ഒപ്പം അദ്ദേഹത്തിൻ്റെ ഭാര്യയുമുണ്ടായിരുന്നു.

വസുന്ധര ടങ്ക ശർമ്മ ഉടൻതന്നെ ഒരു വീഡിയോ തയ്യറാക്കി ട്വിറ്ററിൽ ഈ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു.." This video completely broke my heart. Dilli waalon please please go eat at बाबा का ढाबा in Malviya Nagar if you get a chance" # Support local. " ഇതായിരുന്നു സന്ദേശം.

ഇതാണ് അദ്ദേഹം കരയുന്ന ആദ്യചിത്രം. വീഡിയോ ഉടൻതന്നെ വൈറലായി. ടോപ്പ് ട്രെൻഡുകളിൽ അതുൾപ്പെട്ടു. ബോളിവുഡ് താരങ്ങൾ, പോലീസ് അധികാരികൾ ഒക്കെ ജനങ്ങളോടഭ്യർത്ഥിച്ചു " ബാബാ കാ ധാബയിൽ പോയി ആഹാരം കഴിക്കുക, അവരെ സഹായിക്കുക…

പ്രയത്‌നം ഫലം കണ്ടുവെന്ന് മാത്രമല്ല, ഇപ്പോൾ കടയിൽ തിരക്കോട് തിരക്കാണ്. ആഹാരം തികയുന്നില്ല. ഇന്നലെ ഗ്യാസ് സിലിണ്ടർ തികയാതെവന്നപ്പോൾ കടമായി മറ്റൊന്ന് വാങ്ങേണ്ടിവന്നു.

വെളുപ്പിന് 6 മണിക്കാണിപ്പോൾ പാചകം തുടങ്ങുന്നത്. രാവിലെ 9 മണിക്ക് ഊണ് തയ്യാർ. പിന്നെ കസ്റ്റമേഴ്‌സിനെ തിരക്കാകുന്നു. കേട്ടറിഞ്ഞ് കൂടുതലാളുകൾ ആഹാരം കഴിക്കാനും പാഴ്‌സലിനുമായി എത്തുകയാണ്.

publive-image

അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളും അവർ നടത്തുകയാണിപ്പോൾ. മനം നിറഞ്ഞ ഇപ്പോഴത്തെ ചിരിയാണ് രണ്ടാം ചിത്രം.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം ആ കുടുംബത്തിന്റെ ജീവിതം സന്തോഷപ്രദമാക്കിയ തുകൂടാതെ അവരുടെ മുഖത്ത് ഇപ്പോൾ പുഞ്ചിരി വിടർന്നിരിക്കുന്നു. സമൂഹമാധ്യമങ്ങൾ ജനസ്വാധീനത്തിൻ്റെ ഏറ്റവും നല്ല ഉപാധിയായി മാറിക്കഴിഞ്ഞു എന്നതിന് തെളിവാണിത്.

voices
Advertisment