Advertisment

ചണ്ഡിഗഢിൽ പുള്ളിപ്പുലികളുടെ സാന്നിദ്ധ്യം: ജാഗ്രത പാലിക്കാൻ പോലീസ്

New Update

ലോക്ക് ഡൗണിൽ നാടും നഗരവും പൂർണമായും വിജനമായ അവസ്ഥ രാജ്യത്തെ ചിലയിടങ്ങളിലെങ്കിലുമുണ്ട്. റോഡുകളിൽ ആളുകളും വാഹനങ്ങളുമില്ലാതായതോടെ വന്യമൃഗങ്ങൾ വിഹരിക്കാൻ തുടങ്ങി. ഇതുസംബന്ധിച്ച ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ചണ്ഡിഗഢിൽ റോഡിൽ തുടർച്ചയായി പുള്ളിപ്പുലികളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇതോടെ ചണ്ഡിഗഡിലെ തെക്കൻ മേഖലയിലുള്ളവരോട് വീടിനകത്ത് കഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

publive-image

"പ്രദേശത്ത് ഒരു പുള്ളിപ്പുലിയെ കണ്ടതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് വനംവകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചിട്ടുണ്ട്" സെക്ടർ 34 പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർഇൻസ്പെക്ടർ ബൽ‌ദേവ് കുമാർ പറഞ്ഞു.

latest leopard enters into court compound in Gujarat
Advertisment