Advertisment

ദി പ്രീസ്റ്റ് വിജയം ആഘോഷിക്കാൻ താരങ്ങൾ ബാലാസ് സിനിമാസ് കലാശാലയിലെത്തി

New Update

പാലക്കാട് :ദി പ്രീസ്റ്റ് സിനിമയുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിക്കാൻ ചിത്രത്തിലെ പ്രധാന താരങ്ങളായ നിഖില വിമലും വെങ്കിടേഷും സംവിധായകൻ ജോഫിന്‍ ടി ചാക്കോക്കൊപ്പം കല്ലടിക്കോട് ബാലാസ് സിനിമാസിലെത്തി. മഞ്ജു വാര്യരും,മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്.

Advertisment

publive-image

സഭാവസ്ത്രത്തിനുള്ളില്‍ പാരാസൈക്കോളജിയില്‍ അതീവതല്‍പ്പരനായ, പല ക്രിമിനല്‍ കേസുകളിലും പൊലീസിനെ സഹായിക്കുന്നതില്‍ ആനന്ദം അനുഭവിക്കുന്ന ഫാദർ ബെനഡിക്റ്റ് ആയാണ്

മമ്മൂട്ടി ഈ ചിത്രത്തിൽ.

സിനിമ കണ്ട് പ്രേക്ഷകർ തിയറ്റര്‍ വിട്ട് ഇറങ്ങുമ്പോൾ അഭ്രപാളിയിൽ കണ്ട താരങ്ങൾ കണ്മുമ്പിൽ. താരങ്ങളെ കണ്മുമ്പിൽ കണ്ടപ്പോൾ പ്രേക്ഷകർക്കും അത്ഭുതം. മധുരം വിളമ്പിയും സെൽഫിയെടുത്തും സിനിമയുടെ വിജയം ആഘോഷമാക്കി ഫാൻസുകാർ. മാര്‍ച്ച് നാലിന് പ്രദർശനത്തിന് എത്തിയ ചിത്രം വിജയകുതിപ്പ് തുടരുകയാണ്. ഈ വേളയില്‍ സിനിമയുടെ വിജയം ആഘോഷമാക്കാനായതിൽ സന്തോഷിക്കുന്നതായി താരങ്ങൾ പ്രതികരിച്ചു.

കേക്ക് മുറിച്ചു കൊണ്ടുള്ള ആഘോഷത്തിൽ സന്തോഷം പങ്കുവച്ച് മഞ്ജു വാര്യറും ഓൺലൈനിൽ എത്തി.തിയേറ്ററിലെ ജീവനക്കാരും സിനിമയുടെ വിജയാഘോഷത്തില്‍ പങ്കാളികളായി. ഇതിനുമുമ്പൊന്നും കാണാത്ത പ്രതിസന്ധിയിലായിരുന്നു സിനിമാ വ്യവസായം. എന്നാൽ ആളും ആരവമായി തിയേറ്ററുകൾ ഉണർന്നു കഴിഞ്ഞതായി ബാലാസ് സിനിമാസ് ഉടമ കല്ലടിക്കോട് ശശികുമാർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ, മെമ്പർമാരായ കെ.കെ. ചന്ദ്രൻ, കെ. കോമളകുമാരി, ഗിരീഷ്, ഫിലിം ഡിസ്ട്രിബൂഷൻ സാരഥി സലീം, മാനേജർ തങ്കപ്പൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.കെ.നന്ദകുമാർ അധ്യക്ഷനായി. ഹരികൃഷ്ണൻ,,കെ.മുരളികുമാർ, എന്നിവർ ആഘോഷ ചടങ്ങിന് നേതൃത്വം നൽകി.

the prist
Advertisment