സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയിക്കാന്‍ കാരണം പുലിയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈനീക ഉദ്യോഗസ്ഥന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 12, 2018

പൂനെ: ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനത്തിന് ലഭിച്ച പൊന്‍തൂവലായിരുന്നു സര്‍ജിക്കള്‍ സ്‌ട്രൈക്കിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ വിജയം. പാക്കിസ്ഥാന്‍ അധീനതയിലുള്ള മേഖലയിലാണ് സൈന്യം വിജയക്കൊടി പാറിച്ചത് എന്നുള്ളത് കൊണ്ട് തന്നെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വലിയ വാര്‍ത്തയായിരുന്നു. ഈ വിജയത്തിനു പിന്നിലുള്ള ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയിപ്പിക്കാന്‍ പുള്ളിപ്പുലിയുടെ മൂത്രവും വിസര്‍ജ്യവും ഉപയോഗിച്ചു എന്നാണ് മുന്‍ നഗ്രോട്ടാ കോര്‍പ്‌സ് കമാന്റര്‍ ലഫ്റ്റനന്റ് ജനറല്‍ രാജേന്ദ്ര നിമ്പോര്‍കറുടെ വെളിപ്പെടുത്തിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന സമയത്ത് പട്ടികളെ അവിടെ നിന്ന് നീക്കാനായിട്ടായിരുന്നു സൈന്യം പുലിയുടെ സഹായം തേടിയത്.

അക്രമണം നടത്താന്‍ ഉദ്ദേശിച്ച സ്ഥലത്ത് പട്ടികള്‍ വളരെ അധികമായിരുന്നു. സൈനികരെ കാണുമ്പോള്‍ പട്ടികള്‍ കുരച്ചാല്‍ ആക്രമണത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ഈ മേഖലയിലെ പട്ടികളെ പുലികള്‍ അക്രമിക്കാറുണ്ടെന്ന് കണ്ടെത്തിയതൊടെ പട്ടികളെ അകറ്റി നിര്‍ത്താനായി പുലിയുടെ മൂത്രവും മലവും അവിടെ തളിക്കുകയായിരുന്നു. ഇതോടെ പുലിയെ ഭയന്ന് പട്ടികള്‍ അവിടെ നിന്നും മാറിയെന്നാണ് നിമ്പോര്‍കര്‍ പറഞ്ഞു

സര്‍ജിക്കല്‍ സാട്രൈക്കില്‍ പാക് അധീനതയിലുള്ള മൂന്ന് കേന്ദ്രങ്ങള്‍ തകര്‍ക്കുകയും 29 തീവ്രവാദികളെ കൊല്ലുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

×