മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ എന്ത്! എങ്ങനെ തടയാം

ഹെല്‍ത്ത് ഡസ്ക്
Thursday, May 10, 2018

 

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതിസന്ധി തന്നെയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ മാറുന്നതിന് വേണ്ടി പലപ്പോഴും പല വിധത്തിലുള്ള കൃത്രിമ മരുന്നുകളും എണ്ണകളും ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാനാണ് കാരണമാകുന്നത്. ചീപ്പിലും തോര്‍ത്തിലും നടക്കുന്ന വഴികളില്‍ പോലും മുടി കാണപ്പെടുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണ്.

മുടി കൊഴിച്ചില്‍ സാധാരണ വര്‍ദ്ധിക്കുന്ന അവസ്ഥ പലപ്പോഴും നമ്മളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. പരസ്യം കണ്ടും മറ്റും എണ്ണകളും മറ്റും വാരിത്തേക്കുന്നത് ഉള്ള മുടി കൂടി കൊഴിയാന്‍ കാരണമാകുന്നു. അങ്ങനെ പണം കൂടുതല്‍ കൊടുത്ത് കണ്ണില്‍ കണ്ട എണ്ണകള്‍ക്ക് പുറകേ പായുമ്പോള്‍ മുടി കൊഴിച്ചിലിന്റെ യഥാര്‍ത്ഥ കാരണങ്ങളും അതിന് പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കണം. മുടി കൊഴിച്ചില്‍ മാറാനും മുടി കൊഴിച്ചിലിന് പരിഹാരം കാണാനും നാട്ടുവഴികള്‍ ഉള്ളപ്പോള്‍ അതിന് ശ്രമിക്കാതെ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്

മുടി കൊഴിച്ചിലിന് പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവും. ഇത്തരം കാരണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് കാര്യങ്ങള്‍ വഷളാവാനുള്ള പ്രധാന കാരണം.

വിറ്റാമിന്റെ അഭാവം ,ഡൈ ചെയ്യുന്നത്, താരൻ , തലയോട്ടിയിലെ അണുബാധ ,ജല മലിനീകരണം, ടെന്‍ഷന്‍, ക്ലോറിന്‍ അടങ്ങിയ വെള്ളം ഇതെല്ലാം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇത് തടയാനുള്ള വഴികള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്.

ഇതാ മുടി കൊഴിച്ചിലിന് നിങ്ങളുടെ വീട്ടില്‍ നിന്ന് ചെയ്യാന്‍ പറ്റിയ ചില പരിഹാരങ്ങള്‍

മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം. മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ ഒരു പരിധിവരെ തടയും.

കറ്റാര്‍ വാഴയുടെ നീരെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അത് ഉണങ്ങുന്നതുവരെ അങ്ങനെ വച്ചതിന് ശേഷം നന്നായി കഴുകി കളയുക. കറ്റാര്‍ വാഴയുടെ ജൂസ് കുടിക്കുന്നതും മുടികൊഴിച്ചില്‍ കുറയുന്നത് നല്ലതാണ്.

തലയില്‍ എണ്ണയിടാത്തതാണ് മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണം. നമ്മുടെ മുത്തശ്ശിമാര്‍ പറയുന്നത് പോലെ ദിവസവും എണ്ണതേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലത്.

വെളിച്ചെണ്ണയില്‍ കുറച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക. മസാജിന് ശേഷം പിറ്റേന്ന് രാവിലെ തല കഴുകിക്കളയുക.

ആവണക്കെണ്ണയാണ് മുടി കൊഴിച്ചിലിന് മറ്റൊരു പരിഹാരം. ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായ് മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.

ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ഉലുവ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഉലുവ പൊടിച്ചതിന് ശേഷം അതിലേക്ക് കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് തലയോടില്‍ നന്നായി തേച്ച് പിടിപ്പിക്കുക.

താരനാണ് പ്രധാന കാരണം. പൊടിയും മാലിന്യങ്ങളും താരനു കാരണമാകുന്നു. മുളക്, ഉപ്പ്, പുളി എന്നിവയുടെ അമിതമായ ഉപയോഗം. കൊഴുപ്പേറിയതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണസാധന ങ്ങള്‍. മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. ഋതുഭേദത്തിനൊപ്പം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, മുടിയില്‍ തെറ്റായ രീതിയില്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് ഇവയും മുടികൊഴിച്ചിലുണ്ടാകും.

ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും പച്ചക്കറിക ളും ഇലകളും ഉള്‍പ്പെടുത്തുക. ദിവസവും 10 – 12 ഗ്ലാസ് വെള്ളം കുടിക്കുക. വിറ്റാമിന്‍ ബിയുടെ കുറവുണ്ടാകാതെ സൂക്ഷിക്കണം. പയറു വര്‍ഗങ്ങള്‍, കശുവണ്ടി, കപ്പലണ്ടി, പാല്‍ എന്നിവ ഭക്ഷിക്കുന്നതു ശീലമാക്കുക.

×