Advertisment

മെസ്സി വീണ്ടും ലോകകപ്പില്‍ നിന്ന് മടങ്ങുന്നത് വലിയൊരു നാണക്കേടുമായി

New Update

പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ നേടാന്‍ കഴിയാത്തതോടെ മെസ്സിയുടെ നോക്കൗട്ട് റൗണ്ടില്‍ ഗോളുകളില്ല എന്ന റെക്കോര്‍ഡ് തുടരുകയാണ്. നാല് ലോകകപ്പില്‍ കളിച്ച മെസ്സിക്ക് നാല് ലോകകപ്പിലും നോക്കൗട്ട് റൗണ്ടില്‍ ഗോളടിക്കാന്‍ കഴിഞ്ഞിട്ടില്ല. 756 മിനുട്ടാണ് മെസ്സി ഇതുവരെ ലോകകപ്പിലെ നോക്കൗട്ട് റൗണ്ടുകളില്‍ കളിച്ചത്. ഒരിക്കല്‍ പോലും വല കുലുക്കാന്‍ അര്‍ജന്റീനയുടെ ഏറ്റവും മികച്ച താരത്തിന് ആയില്ല.

കഴിഞ്ഞ തവണ ഫൈനല്‍ വരെ അര്‍ജന്റീനക്കൊപ്പം എത്തിയിട്ടും മെസ്സിക്ക് നോക്കൗട്ട് റൗണ്ടുകളില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇനി ഈ മോശം റെക്കോര്‍ഡിന് അവസാനമുണ്ടാകുമോ എന്നറിയാന്‍ ഖത്തര്‍ ലോകകപ്പ് വരെ‌ കാത്തിരിക്കേണ്ടി വരും. ഇനിയൊരു ലോകകപ്പിന് മെസ്സി ഉണ്ടാകുമോ എന്നതും സംശയമാണ്.

Advertisment