Advertisment

അവസാനത്തെ കോൺഗ്രസ്‌കാരന്റെയും ശവശരീരത്തിൽ ചവിട്ടി മാത്രമേ ഇന്ത്യയിലെ ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താൻ സംഘ പരിവാറിന് സാധിക്കൂ": രമേശ് ചെന്നിത്തല

New Update

ജിദ്ദ: ഇന്ത്യയിലെ അവസാനത്തെ കോൺഗ്രെസ്സുകാരന്റെയും ശവശരീരത്തിൽ ചവിട്ടി മാത്രമേ ഇവിടത്തെ ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താൻ സംഘ പരിവാറിന് സാധിക്കുകയുള്ളൂ എന്ന് തിങ്ങി നിറഞ്ഞ സദസ്സിൽ നിന്നുയർന്ന നിലക്കാത്ത കരഘോഷങ്ങൾക്കിടെ സംസ്ഥാന പ്രതിപക്ഷ നേതാവും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

Advertisment

publive-image

ഇന്ത്യയുടെ അഖണ്ഡതക്കും ഇന്ത്യൻ ജനതയുടെ സാഹോദര്യത്തിനും നേരെ ഭീഷണി ഉണ്ടാകു മ്പോൾ ജനാധിപത്യപരമായി അതിനെ നേരിട്ട് തോൽപ്പിക്കാൻ കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജാഗരൂകരാകണമെന്നും വർഗീയതക്കെതിരെ പടപൊരുതാൻ കോൺഗ്രസ് എന്നും പ്രതിജ്ഞാബ ദ്ധമാണെന്നും ചെന്നിത്തല ഓർമിപ്പിച്ചു.

ജിദ്ദയിൽ ഒ ഐ സി സി യുടെ മുപ്പത്തിയാറാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതി ഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന പ്രതിപക്ഷ നേതാവിന്റെ സാനിധ്യവും വമ്പിച്ച ജനാവലിയും കോൺഗ്രസ് പ്രവാസി പോഷക സംഘടനയുടെ വാർഷികാഘോഷത്തെ ഈടുറ്റതാക്കി.

publive-image

ഇന്ത്യയെ വൈദേശികാധിപത്യത്തിന്റെ കീഴിൽ നിന്നും മോചിപ്പിക്കുമ്പോൾ എല്ലാ ജാതി-മത-വർഗ-വർണ വിഭാഗങ്ങൾക്കും ഒരേ പോലെ ജീവിക്കാൻ കഴിയുന്ന ഒരു ജനാധിപത്യ-മതേതര ഇന്ത്യയാണ് കോൺഗ്രസ് വിഭാവനം ചെയ്തത്. ഈ അടുത്ത കാലത്ത് അതിന് ഉലച്ചിൽ തട്ടിയത് സംഘ പരിവാർ അധികാരത്തിൽ കയറിയപ്പോഴാണ്. ഭരണരംഗത്തെ പരാജയം മറച്ചു വെക്കാ നാണ് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും കൊണ്ട് ബി ജെ പി ഇറങ്ങിയിരിക്കുന്നതെന്നും  അവർ സമൂഹത്തിൽ സൃഷ്ടിക്കുന്ന  അപകടം മനസ്സിലാക്കി ഇന്ത്യൻ ജനത കോൺഗ്രസിന്റെ  ശക്തിപ്പെടുത്തുകയും അതിനായി ഓരോ ജനാധിപത്യ വിശ്വാസിയും പ്രവർത്തിക്കേണ്ടതു മുണ്ടെന്നും ഷറഫിയ്യ ഇമ്പാല എയർലൈൻസ് ഗാർഡനിലേയ്ക്ക് ഒഴുകിയെത്തിയ ജനാവലിയെ സാക്ഷി നിർത്തി അദ്ദേഹം അഭ്യർത്ഥിച്ചു.

ഒരു ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിലാണ് ഇന്ന് കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺ ഗ്രസ് പ്രവർത്തിച്ചിട്ടുള്ളത്, ഇപ്പോഴും പ്രവർത്തിക്കുന്നത്. പ്രളയം വന്ന് കേരളം മുഴുവനും ബുദ്ധിമുട്ടിയ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരുമിച്ച് കേരളത്തിന് വേണ്ടി നിൽക്കുകയാണ് യു ഡി എഫ് ചെയ്തത്. അതേ സമയം പ്രളയം സൃഷ്ടിച്ച ദുരന്തം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചപ്പോൾ അത് വിമർശിക്കുകയും ചെയ്തു.

publive-image

പൗരത്വ നിയമ പ്രശ്നത്തിലും സർക്കാരുമായി സഹകരിച്ചു കൊണ്ട് മാതൃക സൃഷ്ടിക്കുകയാണ് താൻ ചെയ്തത്. പക്ഷെ അതും പിന്നീട് രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യാൻ സി പി എം ശ്രമിച്ച പ്പോഴാണ് പിന്നീട് കോൺഗ്രസ് സി പി എമ്മിന്റെ ഇരട്ടത്താപ്പും മുതലെടുപ്പ് രാഷ്ട്രീയവും കേരള ജനതക്ക് മുൻപിൽ തുറന്ന് കാണിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം ഇന്ന് അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. നാട്ടിലെ വികസന പ്രവർത്തനങ്ങൾ ശരിയായ മാർഗരേഖ ഇല്ലാത്തത് കൊണ്ട് വഴിമുട്ടി നിൽക്കുകയാണ്. യു ഡി എഫ് അധികാര ത്തിൽ വന്നാൽ ഒരു കൃത്യമായ വികസന ആസൂത്രണ രേഖ ജനങ്ങൾക്ക് മുൻപിൽ സമർപ്പിച്ച ശേഷം അത് പ്രകാരം പ്രവർത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ മിഡിൽ ഈസ്റ്റ് ചാപ്റ്ററും ഓ ഐ സി സി റീജിയണൽ കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള ഡോക്യുമെന്ററി കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ മിഡിൽ ഈസ്റ്റ് കോഓർഡിനേറ്ററും ജിദ്ദ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമായ ഇക്‌ബാൽ പൊക്കുന്ന് അവതരിപ്പിച്ചു. രമേശ് ചെന്നിത്തലയെ വിവിധ കമ്മിറ്റി കളുടെ ഹാരാർപ്പണം ചെയ്യുന്നതിന് വൈസ് പ്രസിഡണ്ട് ഷുക്കൂർ വക്കം നേതൃത്വം നൽകി.

ഓ ഐ സി സി യുടെ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീർ അധ്യക്ഷത വഹിച്ച ചട ങ്ങിൽ അൽ അബീർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, ജിദ്ദാ നാഷണൽ ഹോസ്പിറ്റൽ ചെയർ മാൻ വി പി മുഹമ്മദ് അലി, കർണ്ണാടക കോൺഗ്രസ് കമ്മിറ്റി ജനറൽ സിക്രട്ടറി മൊയ്തീൻ ബാവ, കുഞ്ഞാലി ഹാജി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

ജിദ്ദ ഓ ഐ സി സി യുടെ കീഴിലുള്ള ഒരു വര്ഷം നീണ്ടു നിൽക്കുന്ന "സ്നേഹ സ്പർശം 2020" ജീവകാരുണ്യ പദ്ധ്വതിയിലെ വിവിധ പ്രോജക്ടുകളും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. നാട്ടിലും സൗദിയിലും സ്കൂൾ കുട്ടികൾക്ക് ഗാന്ധിജി, നെഹ്‌റു, മൗലാനാ ആസാദ് എന്നിവരുടെ ജീവചരിത്ര പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്ത് ഓൺലൈൻ ക്വിസ് മത്സരം നട ത്തുന്ന പദ്ധതിയായ "ഹിസ്റ്റോറിയ" പദ്ധതിക്കുള്ള ധന സഹായം ഗുലൈൽ പോളി ക്ലിനിക്ക് എം ഡി അർഷാദ് നൗഫൽ രമേശ് ചെന്നിത്തലക്ക് കൈമാറി.

പ്രവാസ ജീവിതം അവസാനിപ്പിച്ച മടങ്ങിയ പ്രവാസികൾക്കുള്ള ചികിത്സാ സഹായപദ്ധതി യായ ആരോഗ്യസഹായി പദ്ധതിക്കുള്ള ധ ന സഹായം ഓ ഐ സി സി സൗദി നാഷണൽ എക്സിക്യൂട്ടീവ് മെംബറും വ്യവസായിയുമായ സിദ്ദിഖ് മുവാറ്റുപുഴ കൈമാറി.

ഓ ഐ സി സി ഹജ്ജ് വളണ്ടിയേഴ്‌സ് പദ്ധതിക്കുള്ള സഹായം റജ്മൽ നിലമ്പൂർ കൈമാറി. ഓ ഐ സി സി കുടുംബസഹായ നിധിയിലേക്ക് ഓ ഐ സി സി മുൻ പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് നഹയും പാവപെട്ട മിടുക്കരായ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ സഹായിക്കുന്ന പദ്ധതിയായ എജു-എയ്‌ഡ്‌ പദ്ധതിയിലേക്ക് ഹരികുമാർ ആലപ്പുഴ കൈമാറി.

ശബരിമല സേവന കേന്ദ്രത്തിനുള്ള ഫണ്ട് ഹുസൈൻ എന്ന ബാവ ഇറകുളങ്ങരക്ക് വേണ്ടി ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ മുജീബ് മൂത്തേടം കൈമാറി. പുതിയതായി നിർമ്മിക്കുന്ന സ്നേഹസദനം പദ്ധതിക്കുള്ള ധന സഹായം വി പി മുഹമ്മദാലിയും മംഗലാപുരം മുൻ എം എൽ എ മൊയ്തീൻ ബാവയും കൈമാറി.

ഓ ഐ സി സി യുടെ വിവിധ പദ്ധതികളുടെ അവരുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സിക്രട്ടറി ജോഷി വര്ഗ്ഗീസിന്റെ നേതൃത്വത്തിൽ നൽകി. പ്രവാസി സേവന കേന്ദ്രക്ക് വേണ്ടി കൺവീനർ അലി തേക്കുതോട്, നോർക്ക കേന്ദ്രത്തിന് വേണ്ടി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, പ്രവാസി ക്ഷേമനിധിക്ക് വേണ്ടി നാഷണൽ കമ്മിറ്റി സെക്രട്ടറി ശ്രീ നാസിമുദ്ദീൻ മണനാക്, സ്നേഹസദനം പദ്ധതിക്ക് വേണ്ടി വെൽഫെയർ  സെക്രട്ടറി താഹിർ ആമയൂർ, ഹജ്ജ് വെൽഫെയർ സെല്ലിന് വേണ്ടി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീ സഹീർ മാഞ്ഞാലി, ശബരിമല സേവനകേന്ദ്ര ത്തിന് വേണ്ടി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് അനിൽ കുമാർ ശ്രീ രമേശ് ചെന്നിത്തലക്ക് സമർപ്പിച്ചു.

ഒ ഐ സി സി യുടെ പ്രവാസി സേവന കേന്ദ്ര ഹെൽപ് ഡെസ്‌ക്, നോർക്ക ഹെൽപ് ഡെസ്‌ക്, പ്രവാസി ക്ഷേമ നിധി സെൽ എന്നിവ എല്ലാ ബുധനാഴ്ചയും നടത്താൻ വേണ്ടി സ്ഥലം അനുവദി ക്കുകയും ഒ ഐ സി സി യുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്ന വി പി ഷിയാസിന് രമേശ് ചെന്നിത്തല ഓ ഐ സി സി യുടെ മൊമെന്റോ സമ്മാനിച്ചു. സ്ഥാപകാംഗവും ജിദ്ദയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കു കയും ചെയ്ത ഗ്ലോബൽ കമ്മിറ്റി അംഗം അബ്ബാസ് ചെമ്പനെ രമേശ് ചെന്നിത്തല പൊന്നാട അണിയിച്ച് ആദരിച്ചു.

മഹിളാ കോൺഗ്രസ് അംഗങ്ങൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരി പാടികളും ജിദ്ദയിലെ പ്രമുഖരായ ഗായകരുടെ ഗാനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി.

മുജീബ് തൃത്താല, വിലാസ് അടൂർ, അനിയൻ ജോർജ്ജ് , അഹമ്മദ് ചെമ്പൻ , അസ്ഹാബ് വർ ക്കല, തോമസ് വൈദ്യൻ, നസീർ അരൂക്കുറ്റി, കരീം മണ്ണാർക്കാട്, അനിൽ ബാബു, ഹാരിസ് കാസർകോട്, ല്തത്തീഫ് മക്രേരി , നൗഷിർ കണ്ണൂർ, ഫസലുള്ള ചെറുകോട് , ബഷീർ പരുത്തി കുന്നൻ, ഉമ്മർ കോയ ചാലിൽ, അനിൽ കുമാർ കണ്ണൂർ, രാധാകൃഷ്ണൻ, സമീർ നഖ്‌വി, അശ്റഫ് വടക്കേകാട്, ഹർഷദ് ഏലൂർ, സിദ്ദീഖ് ചോക്കാട്, റഫീഖ് മൂസ, സിറാജ് കൊച്ചിൻ , സക്കീർ ചെമ്മണ്ണൂർ, ഷിനോയ് കടലുണ്ടി, സൈതലവി നരിക്കുനി, അഗസ്റ്റിൻ ബാബു, പ്രവീൺ കണ്ണൂർ, മനോജ് മാത്യു, അൻവർ കല്ലമ്പലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജനറൽ സിക്രട്ടറി മാമദു പൊന്നാനി അതിഥികളെ പരിചപ്പെടുത്തി . റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും നേർന്നു.

3 Attachments

Advertisment