Advertisment

ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു

New Update

publive-image

Advertisment

തിരുവമ്പാടി: ഒന്നാം പിണറായി സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷനിൽ ഉൾപ്പെടുത്തി കിഫ്‌ബി മുഖേന 2.4 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി ആരംഭിച്ച ചെറുവാടി ഗവ ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു.

തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സ്കൂളിൽ സന്ദർശനം നടത്തി.

നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി. കുടിവെള്ളം, ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കി വരികയാണ്. ജൂലൈ മാസത്തിൽ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സമയം കൂടി കണക്കിലെടുത്താണ് തിയതി തീരുമാനിക്കുക.

കേരള ബാങ്ക് ഡയറക്ടർ ഇ രമേശ്‌ ബാബു, കെ പി ചന്ദ്രൻ, മമ്മദ് കുട്ടി തുടങ്ങിയവർ എം എൽ എ ക്ക് ഒപ്പമുണ്ടായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

kozhikode news
Advertisment