Advertisment

തൃശ്ശൂര്‍ പൂരം റസൂല്‍പൂക്കുട്ടി വിറ്റോ?... 'സൗണ്ട് സ്റ്റോറി'യിലെ 'പൂരം ഗാനം' ശ്രദ്ധേയമാകുന്നു

author-image
ഫിലിം ഡസ്ക്
New Update

തൃശൂർ പൂരത്തിന്റെ ഓഡിയോ അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തി എന്ന ആരോപണം ശക്തമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ‘സൗണ്ട് സ്റ്റോറി’യിലെ ‘പൂരം ഗാനം’ ശ്രദ്ധേയമാകുന്നു.

പകൽപൂരവും മേളങ്ങളുമാണ് വിഡിയോയിലുള്ളത്. പ്രസാദ് പ്രഭാകരന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ആലാപനം.

ശബ്ദങ്ങളെ കുറിച്ചുള്ള ചിത്രത്തിൽ റസൂൽ പൂക്കുട്ടിയാണ് കേന്ദ്രകഥാപാത്രമാകുന്നത്. സോണി മ്യൂസികാണ് ഗാനം യൂട്യൂബില്‍ ഗാനം എത്തിച്ചത്. ഈ ഗാനവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം

. തൃശൂർ പൂരവുമായി ബന്ധപ്പെട്ട ഓഡിയോ പകർപ്പാവകാശം സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക് സ്വന്തമാക്കിയതോടെ പൂരവുമായി ബന്ധപ്പെട്ട ഓഡിയോയും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വിലക്കേർപ്പെടുന്നു എന്നായിരുന്നു പ്രധാന ആരോപണം. പഞ്ചാരി മേളം ഇലഞ്ഞിത്തറ മേളം എന്നിവയ്ക്കെല്ലാം വിലക്കേർപ്പെടുത്തുന്നു എന്നാണ് പരാതി.

 

Advertisment