കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉപവാസ സമരം സംഘടിപ്പിച്ചു

New Update

publive-image

Advertisment

പാറത്തോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമറ്റിയുടെ ആഹ്വാനപ്രകാരം പാറത്തോട് യൂണിറ്റ് വിവിധ ആവശ്യങ്ങൾ ചൂണ്ടി കാട്ടി ഉപവാസ സമരം സംഘടിപ്പിച്ചു.

ടിപിആര്‍ അനുപാതത്തിൽ കടകൾ തുറക്കുന്നതിലെ അശാസ്ത്രീയത പരിഹരിച്ച് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക,ഓൺ ലൈൻ കുത്തകളുടെ കടന്നു കയറ്റം നിയന്ത്രിക്കുക, ഹോട്ടലുകളിൽ കോവിഡ് മാനദണ്ഡം പാലിച്ചു ഭക്ഷണം ഇരുന്നു കഴിക്കാൻ അനുവദിക്കുക, തുടങ്ങിയ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സമരം യൂണിറ്റിലെ എല്ലാ വ്യാപരികളും തങ്ങളുടെ കടകൾ അടച്ചു ഉപവാസ സമരത്തിൽ പങ്കെടുത്തു.

ഉപവാസ സമരം പ്രസിഡന്റ്‌ പി എ അബ്‌ദുൾ അസിസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജേഷ് അക്ഷയ, ട്രഷർ രാമചന്ദ്രൻ എന്നിവരും കമ്മറ്റി ഭാരവാഹികളും പ്രസംഗിച്ചു.

രാവിലെ 10 മണി മുതൽ ആരംഭിച്ച ഉപവാസ സമരം വൈകിട്ട് 5 മണിക്ക്‌ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോണിക്കുട്ടി മഠത്തിനകം പ്രസിഡൻ്റ് പി.എ.അബ്ദുൽ അസ്സീസ്സിന് നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു.

kottayam news
Advertisment