Advertisment

പുതിയ ദൗത്യത്തിനായി ദ സൂയിസൈഡ് സ്‌ക്വാഡ്; ട്രെയ്‌ലർ റിലീസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദ സൂയിസൈഡ് സ്‌ക്വാഡ് ട്രെയ്‌ലർ റിലീസ് ചെയ്തു. വില്ലന്മാരെല്ലാം ഒരു പ്രത്യേക ദൗത്യത്തിനായി ഒത്തുചേരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജെയിംസ് ഗൺ സംവിധാനം ചെയ്ത ചിത്രം ഡിസി ഫിലിംസ്, അറ്റലസ് എന്റർടെയ്ൻമെന്റ്, ദ സാഫ്രൺ കമ്പനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വാർണർ ബ്രോസ് പിക്‌ചേഴ്‌സാണ് വിതരണം.

മാർഗോട്ട് റോബി, ഇദ്രിസ് എൽബ, ജോൺ സീന, സിൽവസ്റ്റർ സ്റ്റാലൻ, വയോള ഡേവിസ് എന്നിവർ അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 6ന് തിയറ്ററുകളിലെത്തും. 2016ലാണ് സുയിസൈഡ് സ്‌ക്വാഡിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. 17.5 കോടി ഡോളർ മുതൽമുടക്കിലാണ് ചിത്രം നിർമിച്ചത്.

Advertisment