കേസുകളില്‍ മാധ്യമവിചാരണ അനുവദിക്കില്ല ! മാധ്യമങ്ങള്‍ സ്വയം പരിധി നിശ്ചയിക്കണം സുപ്രീംകോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 12, 2018

ന്യൂഡല്‍ഹി: കേസുകളില്‍ മാധ്യമവിചാരണ പാടില്ലെന്ന് സുപ്രീംകോടതി. മാധ്യമങ്ങള്‍ സ്വയം പരിധി നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മുസാഫര്‍പുരിലെ സംരക്ഷണകേന്ദ്രത്തിലെ ലൈംഗിക പീഡനം റിപ്പോര്‍ട്ടുചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പട്‌ന ഹൈക്കോടതി ഉത്തരവിനെതിരേയുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

‘അത്ര ലളിതമായ കാര്യമല്ലിത്. ചിലസമയങ്ങളില്‍ മാധ്യമങ്ങള്‍ തീവ്രമായ തലത്തിലേക്കെത്തുന്നു. തോന്നുന്നതുപോലെ വിളിച്ചുപറയാന്‍ പറ്റില്ല. മാധ്യമവിചാരണ പാടില്ല. എവിടെയാണ് വര വരയ്‌ക്കേണ്ടതെന്ന് ഞങ്ങളോട് പറയുക’, ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കുമേല്‍ ഹൈക്കോടതി സമ്പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയതെന്ന് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നഫാഡെ പറഞ്ഞു.

×