കുരുന്നുകളുടെ കണ്ണീര്‍ ഫലിച്ചില്ല; ഭഗവാന് സ്കൂള്‍ മാറേണ്ടിവരും

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, July 5, 2018

ചെന്നൈ: സ്ഥലം മാറ്റം കിട്ടി യാത്ര പറയാന്‍ എത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് പോകാന്‍ അനുവദിക്കാതിരുന്നതിന്‍റെ ദൃശ്യങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല.തമിഴ്നാട് തിരുവള്ളൂര്‍ വെളിഗരം സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന്‍ ജി.ഭഗവാനെയാണ് വിദ്യാര്‍ത്ഥികള്‍ പോകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ച് കരഞ്ഞത്.

bhagavan-teacher

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം കണക്കിലെടുത്ത്  സ്ഥലം മാറ്റം  സര്‍ക്കാര്‍ റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഭഗവാന്‍റെ  സ്ഥലം മാറ്റം റദ്ദാക്കിയതല്ല, സ്ഥലം മാറ്റരുതെന്ന് അപേക്ഷിച്ചു കുട്ടികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്ന് തമിഴ്നാട് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ഭഗവാന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

bhagavan-teacher-1

കുട്ടികള്‍ കരഞ്ഞ് ബഹളം വെച്ചതിന് തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പ് 10 ദിവസത്തേക്ക് ഭഗവാന്‍റെ സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അധ്യാപകന്‍റെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചതോടെ സ്ഥലം മാറ്റം റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നു.  എന്നാല്‍ സ്ഥലം മാറ്റം റദ്ദാക്കുകയല്ല, താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുയാണ്.

×