Advertisment

അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ മാണിസാര്‍ രൂപം നല്‍കിയ അവസാന ഉടമ്പടിയാണ് കോട്ടയം ജില്ലാ പഞ്ചായത്തിലേതെന്നും അതില്‍ വെള്ളം ചേര്‍ക്കാന്‍ പറയരുതെന്നും യുഡിഎഫിനോട് ജോസ് കെ മാണി ! കാലുമാറ്റക്കാരന് കോണ്‍ഗ്രസ് കുടപിടിക്കരുതെന്നും ജോസ് പക്ഷം. ജില്ലാ പഞ്ചായത്തില്‍ രാജിയില്ലെങ്കില്‍ മുന്നണിയില്‍ കാണില്ലെന്ന് ജോസഫിന്‍റെ മുന്നറിയിപ്പ്. കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ യു ഡിഎഫില്‍ ഭിന്നത രൂക്ഷം ?

New Update

publive-image

Advertisment

കോട്ടയം: ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ യു ഡി എഫ് നടത്തിയ അന്തമ ചര്‍ച്ചയും പരാജയം. തര്‍ക്കം ഒഴിവാക്കാന്‍ രാജിവച്ചു സഹകരിക്കണമെന്ന് ജോസ് കെ മാണിയോടും അനാവശ്യ പിടിവാശി ഉപേക്ഷിക്കണമെന്ന് പിജെ ജോസഫിനോടും യു ഡി എഫ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടരും ആവശ്യം തള്ളി.

ഇതോടെ മുന്നണി മാറ്റം എന്ന പിജെ ജോസഫിന്‍റെ ഭീക്ഷണി യു ഡി എഫിനുമേല്‍ സോക്രട്ടീസിന്റെ വാളായി ഉയര്‍ന്നുനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ തുടരുമെന്നാണ് യു ഡി എഫിന്‍റെ വിശദീകരണം. എങ്കിലും തൊട്ടാല്‍ പൊള്ളുന്ന വിഷയമായി ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തലേദിവസം വരെ ഒപ്പം നിന്നിട്ട് അര്‍ദ്ധരാത്രി നിലപാട് മാറ്റി തങ്ങളെ വഞ്ചിച്ചു പോയവനെ ആ വഞ്ചനയ്ക്ക് പാരിതോഷികമായി ജോസഫ് വിഭാഗത്തിനുവേണ്ടി തങ്ങള്‍ തന്നെ പിന്തുണച്ച് പ്രസിഡന്‍റ് ആക്കണമെന്ന് ആര് ആവശ്യപ്പെട്ടാലും അതംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ജോസ് വിഭാഗം മുന്നോട്ടുവച്ചത്.

മാത്രമല്ല അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ കെ എം മാണി അംഗീകാരം നല്‍കിയ ഏറ്റവും അവസാനത്തെ രാഷ്ട്രീയ ഉടമ്പടിയാണ്  ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി വീതം വയ്ക്കുന്നത് സംബന്ധിച്ചുള്ള കരാറെന്നും അതില്‍ വെള്ളം ചേര്‍ത്താല്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊറുക്കില്ലെന്നും ജോസ് കെ മാണി യു ഡി എഫ് നേതൃത്വത്തോട് വ്യക്തമാക്കി .

publive-image

ജോസ് കെ. മാണിയുടെ സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ ശേഷിക്കുന്ന മുഴുവന്‍ കാലയളവിലേക്കും ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ പങ്കെടുക്കുകയും തീരുമാനത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്ത അജിത് മുതിരമല പിന്നീട് 'എന്തോ ?' കാരണത്തില്‍ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിന് തലേ രാത്രി കാലുമാറുകയായിരുന്നു. പിറ്റേ ദിവസം ഞാന്‍ ജോസഫ് ഗ്രൂപ്പ് എന്ന് പറഞ്ഞാണ് അദ്ദേഹവും അതുപോലെതന്നെ ആ തീരുമാനത്തല്‍ ഒപ്പുവച്ച മറ്റൊരംഗം മേരി സെബാസ്റ്റ്യനും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെത്തിയത്.

ഇത്തരത്തില്‍ തങ്ങളെ വഞ്ചിച്ചുപോയവരെ ജോസ് കെ. മാണി വിഭാഗം പിന്തുണച്ചു പ്രസിഡന്റ് ആക്കണമെന്ന ആവശ്യമാണ് പി.ജെ. ജോസഫ് ഉന്നയിക്കുന്നത്. മാത്രമല്ല അന്നത്തെ കാലുമാറ്റത്തിന് പ്രത്യുപകാരമായി  കൂറുമാറ്റക്കാരനെ പ്രസിഡന്‍റാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ ജോസ് വിഭാഗം ഒരിക്കലും തയാറാകില്ലെന്ന് യു ഡി എഫിനും അറിയാം .

തങ്ങളെ വഞ്ചിച്ചു പോയവനെ പ്രസിഡന്‍റ് ആക്കണമെന്ന് ജോസ് കെ. മാണിയോട് പറയാന്‍ കോണ്‍ഗ്രസിനും  ബുദ്ധിമുട്ടുണ്ട്. എങ്കിലും ജോസഫ് മുന്നണി വിടാതിരിക്കാന്‍ സഹകരിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ. മാണിക്കു മുമ്പില്‍ വച്ചത്. അങ്ങനെ ഇപ്പോള്‍ സഹകരിച്ചാല്‍ ജോസഫിനു മുന്നണി മാറാനേ നേരം കാണൂ എന്നാണ് ജോസ് വിഭാഗം പറയുന്നത്. മാത്രമല്ല യുഡിഎഫ് തങ്ങളോട് അനീതി കാണിക്കരുതെന്ന മുന്നറിയിപ്പും ജോസ് വിഭാഗം നല്‍കുന്നു.

publive-image

ജോസ് കെ മാണിക്ക് അന്ത്യശാസനം നല്കനമെന്നൊക്കെയാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍    മുന്നണി മാറ്റ ഭീഷണി ഉയര്‍ത്തിയിരിക്കുന്ന പി.ജെ. ജോസഫിനെ സഹായിക്കുന്നതിന് കോണ്‍ഗ്രസിനും നയപരമായ പരിമിതിയുണ്ട്. കുതിരക്കച്ചവടം സംബന്ധിച്ച എഐസിസി നിലപാട് ഇക്കാര്യത്തില്‍ ജോസഫിന്‍റെ നിലപാടിനെതിരാണ് .

കര്‍ണാടകയിലും മധ്യപ്രദേശിലും ഉള്‍പ്പെടെ കാലുമാറ്റക്കാരെ ഉപയോഗിച്ച് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി അധികാരം പിടിച്ചെടുത്തതിനെ ജനാധിപത്യ ധ്വംസനമായി ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസിന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്കു മുമ്പ് കാലുമാറിയ ജോസഫിന്‍റെ പ്രതിനിധിയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടാന്‍ പരിമിതിയുണ്ടെന്നത് സത്യമാണ് .

publive-image

അതേസമയം കാലുമാറ്റക്കാരനെ പ്രസിഡന്‍റാക്കുന്നതിനോട് യുഡിഎഫില്‍ ഒരു വിഭാഗത്തിനു എതിര്‍പ്പ് ശക്തമാണ്. ഇല്ലാത്ത കരാറിന്‍റെ പേരു പറഞ്ഞുള്ള ജോസഫിന്‍റെ അവകാശവാദത്തിനു വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ഒരു വിഭാഗത്തിന്.

മാത്രമല്ല കൂറുമാറ്റക്കാരനെ പിന്തുണയ്ക്കുന്നതിന് ന്യായീകരണം നല്‍കാന്‍ കോണ്‍ഗ്രസിനും ക്ലേശിക്കേണ്ടിവരും. ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കൂറുമാറ്റ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുള്ളവരാണ്. ഈ സാഹചര്യത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസഫിന്‍റെ അവകാശവാദം തല്‍ക്കാലം വിലപ്പോകില്ലെന്നാണ് സൂചന .

jose k mani
Advertisment