Advertisment

ബക്രീദ് ദിനത്തോട് അനുബന്ധിച്ച് പുതിയ കൊറോണ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി യോഗി സർക്കാർ; ബലിപെരുന്നാൾ ആഘോഷമായതിനാൽ ആളുകൾ കൂട്ടം കൂടാൻ സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്

New Update

publive-image

Advertisment

ലക്‌നൗ : ബക്രീദ് ദിനത്തോട് അനുബന്ധിച്ച് പുതിയ കൊറോണ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. ബലിപെരുന്നാൾ ആഘോഷമായതിനാൽ ആളുകൾ കൂട്ടം കൂടാൻ സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. സർക്കാരുമായി ബന്ധപ്പെട്ട ഉന്നത തല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷത്തിനായി അൻപത് പേരിൽ കൂടുതൽ കൂട്ടം കൂടരുത് എന്നാണ് സർക്കാർ നിർദ്ദേശം. പൊതു ഇടങ്ങളിൽ ബലിദാനം നടത്തുന്നതിനും വിലക്കുണ്ട്.

ബലിദാന ചടങ്ങിനായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വേണം കർമ്മം നടത്താൻ. ബലികർമ്മത്തിന് ശേഷം അവിടെ പ്രത്യേകം ശുചീകരിക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളിലാണ് ബലി പെരുന്നാൾ ആഘോഷങ്ങൾ.

പെരുന്നാൾ വരാനിരിക്കെ സംസ്ഥാന പോലീസ് വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. കൊറോണ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

NEWS
Advertisment