Advertisment

മക്കയിൽ വെള്ളിയാഴ്ച (ഡിസംബർ നാല്) വി എസ് എഫ് ടീം ക്യാമ്പ് ചെയ്യും; പാസ്പോർട്, അറ്റസ്റ്റേഷൻ സേവനങ്ങൾ നിർവഹിച്ചു കൊടുക്കും

New Update

ജിദ്ദ: ഇന്ത്യൻ പാസ്പോർട്ട് - കോൺസുലർ സേവനങ്ങൾക്കുള്ള ഔട്ട് ഏജൻസിയായ വി എഫ് എസിലെ ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന സർവീസ് സംഘം മക്കയിൽ ക്യാമ്പ് ചെയ്യും. ഡിസംബർ നാല് വെള്ളിയാഴ്ചയാണ് വി എഫ് എസ് സംഘത്തിന്റെ മക്കയിലെ ക്യാമ്പ്. മക്കയിലും പരിസരങ്ങ ളിലും കഴിയുന്ന ഇന്ത്യൻ സമൂഹത്തിന് സംഘം പാസ്പോർട്ട്, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ സംഘം നിർവഹിച്ചു കൊടുക്കും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചതാണ് ഇക്കാര്യം.

Advertisment

publive-image

മക്കയിലെ അസീസിയ്യയിൽ പ്രവർത്തിക്കുന്ന ഹജ്ജ് ഹൌസിൽ ആയിരിക്കും വി എഫ് എസ് സംഘം ക്യാമ്പ് ചെയ്യുക. അസീസിയ്യയിലെ മുഖത്തുൽ ബങ്ക് ഭാഗത്തുള്ള ഹിദായ ടവറിന് പുറകിലാണ് ഹജ്ജ് ഹൌസ് സ്ഥിതി ചെയ്യുന്നത്.

കൊറോണാ പ്രതിസന്ധി മൂലം നിർത്തലായിരുന്ന കോൺസുലേറ്റിന്റെ ജിദ്ദയ്ക്ക് പുറത്തുള്ള കോൺസുലർ പര്യടനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് വി എസ് എസ് ടീമിന്റെ മക്കാ പര്യടനം. മക്ക, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് മാത്ര മായിരിക്കും സേവനങ്ങളെന്നും മറ്റിവിടങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾക്ക് പരിഗണന ലഭിക്കില്ലെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

 

Advertisment