Advertisment

കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗൺ ഇന്നും നാളെയും തുടരും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിലെ സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗൺ ഇന്നും നാളെയും തുടരും. അവശ്യസർവ്വീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി.

മുൻകൂട്ടി നിശ്ചയിച്ച പ്രവൃത്തി ദിവസങ്ങളിലെ ഒഴിവുകൾ തുടരുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും ബുധാനാഴ്ചത്തെ അവലോകനയോഗം നിർണ്ണായകമാണ്. പ്രാദേശിക ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് രോഗബാധിതരെ കണ്ടെത്തി നിയന്ത്രിക്കാനാണ് തീരുമാനം.

സംസ്ഥാന സർക്കാരിന്റെ ഇളവുകളിലെ അശാസ്ത്രീയതയിൽ കേന്ദ്ര സർക്കാർ വിമർശനം ഉന്നയിച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി. കേന്ദ്ര സംഘത്തിന്റെ നിരീക്ഷണവും പാരമർശവും പ്രതിരോധ പ്രവർത്തനത്തിന് വീഴ്‌ച്ച പറ്റിയെന്നത് വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിൽ നിന്നുള്ള വിമർശനങ്ങളാണ് ഇന്നലെ അവലോകനയോഗത്തിൽ മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും പെരുന്നാൾ സമയത്ത് മാത്രം നൽകിയ ഇളവ് രോഗബാധിതരുടെ എണ്ണം കൂട്ടിയതെന്തെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും പെരുന്നാള് സമയത്തെ മാത്രം നൽകിയ ഇളവുകൊണ്ട് ഇത്രയധികം രോഗബാധിതരുണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് വിദഗ്ധ സമിതി നൽകിയ ഉത്തരം ഇന്നലെ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു .

Advertisment