Advertisment

ആയിരങ്ങൾക്ക് ഉൾക്കാഴ്ച നൽകി വിസ്‌ഡം "ഇൻസൈറ്റ്" പ്രദർശനം നാളെ (24 വെള്ളി) സമാപിക്കുന്നു

New Update

ജിദ്ദ: ജനുവരി പത്ത് മുതൽ ഷറഫിയ്യ ഇമ്പാല ഗാർഡൻസിൽ നടന്നു വരുന്ന "ഇൻസൈറ്റ്" ഇസ്‌ലാ മിക പ്രദർശനം സന്ദർശകരിൽ അറിവും അനുഭൂതിയും പകർന്ന് ജനപ്രിയമായി. ഇസ്‌ലാമിക ആദ ർശ, പ്രബോധന പ്രസ്ഥാനമായ വിസ്‌ഡത്തിന്റെ ബാനറിൽ അതിന്റെ ജിദ്ദയിലെ പോഷക വേദി യായ ജിദ്ദ ദഅവ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് "കാതോര്‍ക്കുക; സ്രഷ്ടാവിന്" എന്ന പ്രമേയം ആസ്പദമാക്കി "ഇൻസൈറ്റ്" സംവിധാനിച്ചത്.

Advertisment

publive-image

മനുഷ്യന്റെ ജനന പൂർവ അവസ്ഥ മുതൽ മരണാന്തര യാഥാർഥ്യങ്ങൾ വരെ ദൃശ്യ ശ്രാവ്യ സങ്കേത ങ്ങൾ ഉപയോഗപ്പെടുത്തി ആധികാരികമായി സന്ദർശകർക്ക് ബോധ്യപ്പെടുത്തിയപ്പോൾ "ഇൻ സൈ റ്റ്" പ്രദർശനം വൈക്ജ്ഞാനിക വിരുന്നും വിസ്മയകരവുമായി. എല്ലാ വിവരങ്ങളും മലയാള ത്തോടൊപ്പം ഇംഗ്ളീഷിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

പ്രദർശനം കാണാൻ ഒഴിവു ദിവസങ്ങളിൽ കുടുംബങ്ങളുടെയും അല്ലാത്തവരുടെയും ഒഴുക്കായി രുന്നു. ഇന്റെര്നെഷണൽ ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ ജിദ്ദയിലെ നിരവധി സ്‌കൂൾ വിദ്യാർ ത്ഥികളും പ്രദർശനം കാണാനെത്തിയിരുന്നു.

മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ആകർഷകമായ ബോർഡുകൾ, സ്ക്രീനുകൾ, മൊബൈൽ ആപ്പ് വഴിയുള്ള സംവേദനം, മോറൽ പവിലിയൻ, സയൻസ് പവലിയൻ, വിഡിയോ ഗാല്ലറി തുടങ്ങി യവയിലൂടെ ഇസ്‌ലാമിക ദർശനം സന്ദർശകർക്കായി തെളിഞ്ഞു. പ്രഭാഷണങ്ങൾ, സ്കോളർ കൗണ്ടർ, "തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാം" വിഷയത്തിൽ പാനൽ ഡിസ്കഷൻ, "ചേർന്ന് നിൽക്കാം; ചെറുത്ത് തോല്പിക്കാം" വിഷയത്തിൽ ചർച്ച എന്നിവയും "ഇൻസൈറ്റ്" പ്രദർശന ത്തിന്റെ ചേരുവകളായി. കൂടെ, ടീൻസ് മീറ്റ്, കളിച്ചങ്ങാടം, കളറിംഗ് മത്സരം, ഫാമിലി ക്ലാസ് എന്നിവയും വിവിധ ശ്രേണിയിലുള്ള സന്ദർശകർക്ക് ഹരമായി.

publive-image

ആദ്യം ഈ മാസം 17 ന് തീരുമായിരുന്നു പ്രദർശനം വിവിധ കോണുകളിൽ നിന്നുള്ള അഭ്യർത്ഥ നയും ജനത്തിരക്കും പരിഗണിച്ച് ഒരാഴ്ച കൂടി നീട്ടിയാണ് 24 ന് സമാപിക്കുന്നത്. 17 ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അരങ്ങേറിയ ഔപചാരിക സമാപന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയും പ്രബോധകനുമായ ഹുസൈൻ സലഫി പ്രഭാഷണം നടത്തി. ഇന്ത്യയിൽ മുസ്ലിം സമുദായം അനുഭവിക്കുന്ന ആനുകാലിക പ്രതിസന്ധിയിൽ ഹുസൈൻ സലഫിയുടെ പ്രഭാഷണം ആത്മചൈതന്യവും ആത്മധൈര്യത്തോടൊപ്പം ആത്മചൈതന്യവും തിങ്ങിനിറഞ്ഞ സദസ്സിന് പകരുന്നതായി.

Advertisment