Advertisment

റോയോള്‍ ഫ്‌ളെക്‌സിപൈ; ലോകത്തിലെ ആദ്യ മടക്കുന്ന ഫോൺ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഓരോ ദിവസവും വ്യത്യസ്ത്മായ മോഡലിലുള്ള സ്മാര്‍ട്ട് ഫോണുകളാണ് വിപണിയിലെത്തുന്നത്. ക്യാമറകളിലും, പ്രൊസസറുകളിലും മറ്റും മാറ്റങ്ങള്‍ വരുത്തി വിപണി കീഴടക്കാനുള്ള പാച്ചിലിലാണ് പല പ്രമുഖ കമ്പിനികളും. ലോകത്തിലെ ആദ്യ മടക്കുന്ന ഫോണുമായി ചൈനീസ് കമ്പനിയായ റോയോള്‍ ടെക്‌നോളജിയാണ് വിപണി കീഴടക്കാനൊരുങ്ങുന്നത്. റോയോള്‍ ഫ്‌ളെക്‌സിപൈ എന്നാണ് ഈ ഫോണിന് പേരിട്ടിരിക്കുന്നത്.

publive-image

സാംസങ്, ഹുവായി, എല്‍ജി എന്നീ കമ്പനികള്‍ മടക്കുന്ന ഫോണ്‍ വിണയിലെത്തിക്കാനിരിക്കയാണ് ഫ്‌ളെക്‌സിപൈയുടെ അപ്രതീക്ഷിത കടന്നുവരവ്. 7.8 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ മടക്കികഴിയുമ്പോള്‍ നാലിഞ്ച് വലിപ്പമുള്ള ഫോണായി മാറും. ഇതിന്‍റെ ഇരു വശവും സ്ക്രീനായി ഉപയോഗിക്കാം. അമോഎല്‍ഇഡി ഡിസ്പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

publive-image

സ്നാപ്ഡ്രാഗന്‍ 8150 പ്രൊസസറുമായാണ് ഫോണ്‍ എത്തുന്നത്. ഈ പ്രൊസസര്‍ ഔദ്യോഗികമായി ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. നിലവിലുള്ളതില്‍ സ്‌നാപ്ഡ്രാഗണ്‍ 845 ആണ് ഏറ്റവും മികച്ച പ്രൊസസര്‍. ആറ് ജിബി റാമുള്ള ഫോണില്‍ 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജിലും, എട്ട് ജിബി റാമുള്ളതില്‍ 256, 512 ജിബി ഇന്‍റേണല്‍ സ്റ്റോറേജിലും ഈ ഫോണ്‍ ലഭ്യമാണ്. 3800 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 16MP, വൈഡ് ലെനന്‍സ് പ്രധാന ക്യാമറയും, 20MP ടെലി ലെന്‍സും ഇതിലുണ്ട്.

 

Advertisment