Advertisment

ക്രിക്കറ്റിലെ ഏറ്റവും മോശം പന്ത് പിറന്നു! അമ്പരപ്പോടെ ക്രിക്കറ്റ് ലോകം

New Update

കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശ്-വെസ്റ്റിന്‍ഡീസ് പോരാട്ടം ഒരു സാധാരണ ഏകദിന മത്സരം മാത്രമായിുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസ് ബൗളര്‍ ഷെല്‍ഡന്‍ കോട്ട്രല്‍ എറിഞ്ഞ ഒരു പന്ത് മത്സരത്തെ ലോകശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും മോശം പന്താണ് ഇതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

Advertisment

https://www.facebook.com/foxsportsaus/videos/2089133344431794/?t=0

ബംഗ്ലാദേശ് ബാറ്റിംഗിലെ ആദ്യ ഓവറിലെ നാലാമത്തെ പന്താണ് ആരെയും അത്ഭുതപ്പെടുത്തിയത്. കോട്ട്രലിന്റെ പന്ത് സ്ലിപ്പിലെ ഫീല്‍ഡറുടെ അടുത്തേക്കാണ് ഉയര്‍ന്നു പോയത്. അതും സെക്കന്‍ഡ് സ്ലിപ്പില്‍. ബാറ്റ്സ്മാനും കാണികളും അമ്പയറും ഒന്നടങ്കം അമ്പരന്നു ആ ഏറില്‍.

ഇതോടെ അമ്പയര്‍ പന്ത് നോബോള്‍ വിളിച്ചു. ബംഗ്ലാദേശിന് ഫ്രീഹിറ്റും ലഭിച്ചു. മത്സരം ബംഗ്ലാദേശ് വിജയിച്ചിരുന്നു.

പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ കളിയില്‍ ബംഗ്ലാദേശും രണ്ടാമത്തെ കളിയില്‍ വിന്‍ഡിസും വിജയിച്ചു. മൂന്നാമത്തെ മത്സരം ഫൈനല്‍ പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ ബംഗ്ലാദേശ് മത്സരം വിജയിക്കുകയായിരുന്നു.

Advertisment