Advertisment

ഉത്തർപ്രദേശിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി തുടർന്ന് യോഗി സർക്കാർ; മുൻ സമാജ്‌വാദി പാർട്ടി നേതാവിന്റെയും പിതാവിന്റെയും 300 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു

New Update

publive-image

Advertisment

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി തുടർന്ന് യോഗി സർക്കാർ. ക്രിമിനൽ പശ്ചാത്തലമുള്ള സമാജ്‌വാദി പാർട്ടി നേതാവിന്റെയും പിതാവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി.

മുൻ കേന്ദ്രമന്ത്രിയായ മുഹമ്മദ് ഇക്ബാൽ, അസ്മത്ത് അലി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.ഗ്യാംഗ്‌സ്റ്റർ നിയമപ്രകാരമാണ് നടപടി. ഇരുവരുടെയുമായി 300 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഇതിൽ അസ്മത്ത് അലിയുടെ 245 കോടിയുടെ സ്വത്തുക്കളും, മകൻ ഇക്ബാലിന്റെ 77 ലക്ഷം രൂപയും ഉൾപ്പെടുന്നു. കരിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ഹോസ്പിറ്റൽ, ഇതിനോട് ചേർന്നു കിടക്കുന്ന ഹോസ്റ്റൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് അസ്മത്ത് അലിയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ.

ഇതിന് പുറമേ ഓഡിയുൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. വധശ്രമമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലെ പ്രതികളാണ് ഇക്ബാലും, പിതാവ് അസ്മത്ത് അലിയും. ഇരുവർക്കുമെതിരെ മാനിയാവോ പോലീസ് സ്‌റ്റേഷനിൽ മാത്രം 11 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 2015ൽ മാത്രം എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലാണ് നടപടി.

NEWS
Advertisment